മൂവാറ്റുപുഴ: സോളാർ ഇടപാടിൽ മുഖ്യമന്ത്രിയടക്കം പ്രമുഖർ നടത്തിയ പങ്ക് വെളിച്ചത്ത് കൊണ്ടുവരുമെന്ന് കേസിലെ രണ്ടാംപ്രതി ബിജു രാധാകൃഷ്ണൻ. ഉന്നതർ ഇടപെട്ടതിന്റെ തെളിവുകൾ നാളെ തിരുവനന്തപുരം എ.സി.ജെ.എം കോടതിയിൽ സമർപ്പിക്കുമെന്ന് ബിജു പറഞ്ഞു. ഇനിയും ആരേയും രക്ഷിക്കാനില്ല. അനുഭവിച്ചു മടുത്തു. സെക്ഷൻ 164 പ്രകാരം ഓപ്പൺ കോടതിയിൽ മൊഴി നൽകും. ഇതിന് സാങ്കേതികമായി തടസം ഉന്നയിച്ചാൽ എഴുതി തയാറാക്കിയ പരാതിയും രേഖകളും കോടതിയിൽ സമർപ്പിക്കും.
മന്ത്രിമാർക്കും എം.എൽ.എമാർക്കും ഉന്നത രാഷ്ട്രീയ നേതാക്കൾക്കും നൽകിയ പണത്തിന്റെ രേഖകളും ഇവരുടെ സംഭാഷണങ്ങളും ദൃശ്യങ്ങളുമടങ്ങിയ സി.ഡികളും പെൻഡ്രൈവുകളുമാണ് നാളെ കോടതിയിൽ നൽകുക. മുഖ്യമന്ത്രിയുമായി നിരവധി ചർച്ചകൾ നടത്തിയിരുന്നു. ഈ ചർച്ചകളുടെ തെളിവുകളും കൈമാറും. ഉന്നതരെ രക്ഷിക്കാനായി തന്നെയും അമ്മയേയും ശാലു മേനോനെയും ബലിയാടാക്കുകയായിരുന്നു. മുൻമന്ത്രിക്ക് നൽകിയ മൂന്നുകോടിയുടേതാണ് പണമിടപാടിലെ വലിയ തുക. സംസ്ഥാനത്തെ ചില മന്ത്രിമാരുമൊത്ത് നടത്തിയ അത്താഴ വിരുന്നുകളുടെയും കോയമ്പത്തൂരിലും തേക്കടിയിലും നടന്ന ഉല്ലാസ യാത്രകളുടെയും ദൃശ്യങ്ങളുമുണ്ടെന്നും ബിജു പറഞ്ഞു.
ഇന്നലെ സോളാർ കേസുമായി ബന്ധപ്പെട്ട് മൂവാറ്റുപുഴ കോടതിയിലെത്തിയപ്പോഴാണ് ബിജു ഇക്കാര്യം വെളിപ്പെടുത്തിയത്. സോളാർ കേസിൽ നിന്നും തന്നെ ഒഴിവാക്കണം എന്നാവശ്യപ്പെട്ട് ബിജു രാധാകൃഷ്ണൻ മൂവാറ്റുപുഴ ഫസ്റ്റ്ക്ളാസ് മജിസ്ട്രേട്ട് കോടതിയിൽ നൽകിയ ഹർജി തള്ളി.