കൊച്ചി : പാര്‍ട്ടി ഭരണഘടന ലംഘിച്ച് ധനമന്ത്രി കെ.എം മാണി പാര്‍ട്ടി ചെയര്‍മാന്‍ സ്‌ഥാനവും മന്ത്രിസ്‌ഥാനവും ഒന്നിച്ച് വഹിക്കുന്നതിനെതിരെ പി.സി ജോര്‍ജ് നിയമനടപടിയ്‌ക്കൊരുങ്ങുന്നു. ഇക്കാര്യം ചൂണ്ടിക്കാട്ടി ഹൈക്കോടതിയെ സമീപിക്കാനാണ് ജോര്‍ജിന്റെ നീക്കം.
മാണി തെരഞ്ഞെടുപ്പ് കമ്മിഷനെ തെറ്റിദ്ധരിപ്പിച്ചിരിക്കുകയാണെന്നും ജോര്‍ജ് ആരോപിക്കുന്നു.








