Home » » യൂത്ത്‌ കോണ്‍ഗ്രസ്‌ സംസ്‌ഥാന സമിതിയില്‍ നേതൃത്വത്തിനെതിരെ രൂക്ഷ വിമര്‍ശനം.

യൂത്ത്‌ കോണ്‍ഗ്രസ്‌ സംസ്‌ഥാന സമിതിയില്‍ നേതൃത്വത്തിനെതിരെ രൂക്ഷ വിമര്‍ശനം.

Written By Unknown on Saturday, 11 April 2015 | 08:06

തിരുവനന്തപുരം: യൂത്ത്‌ കോണ്‍ഗ്രസ്‌ സംസ്‌ഥാന സമിതിയില്‍ കോണ്‍ഗ്രസ്‌ നേതൃത്വത്തിനെതിരെ രൂക്ഷ വിമര്‍ശനം. വൈസ്‌ പ്രസിഡന്റ്‌ സി. ആര്‍ മഹേഷാണ്‌ വിമര്‍ശനമുന്നയിച്ചത്‌. തനിക്ക്‌ ശേഷം പ്രളയം എന്ന ഭാവമാണ്‌ പാര്‍ട്ടിയിലെ ചില നേതാക്കള്‍ക്കെന്ന്‌ മഹേഷ്‌ പറഞ്ഞു.
ബജറ്റ്‌ ദിവസം നിയമസഭയില്‍ ഉണ്ടായ അനിഷ്‌ട സംഭവങ്ങളില്‍ ഭരണപക്ഷത്തിനും പങ്കുണ്ട്‌. മെയ്‌ മാസത്തില്‍ നടക്കുന്ന യൂത്ത്‌ കോണ്‍ഗ്രസ്‌ സംസ്‌ഥാന സമ്മേളനം സര്‍ക്കാരിന്റെ സ്‌തുതിപാഠകരുടേതായിരിക്കില്ലെന്നും തിരുത്തല്‍ ശക്‌തികളുടേതായിരിക്കുമെന്നും അദ്ദേഹം പറഞ്ഞു.
Share this article :

 
Copyright © 2014. Mvartha.com - All Rights Reserved
Proudly powered by axinture
Powered by Blogger.