ചെന്നൈ: ഐ.പി.എല്ലിലെ തങ്ങളുടെ രണ്ടാം മത്സരത്തിലും ചെന്നൈ സൂപ്പർ കിങ്സിന് ജയം. സൺറൈസേഴ്സ് ഹൈദരാബാദിനെതിരെ 45 റണ്ണിനായിരുന്നു ചെന്നൈയുടെ വിജയം. ചെന്നൈ ഉയർത്തിയ 209 റൺസെന്ന കൂറ്റൻ സ്കോർ മറികടക്കാൻ ഇറങ്ങിയ ഹൈദരാബാദ് ആറ് വിക്കറ്റ് നഷ്ടത്തിൽ 164 റൺസിന് കീഴടങ്ങുകയായിരുന്നു. 56 പന്തിൽ സെഞ്ച്വറി(100) നേടിയ ബ്രണ്ടൻ മക്കുലമാണ് ചെന്നൈയ്ക്ക് മികച്ച സ്കോർ സമ്മാനിച്ചത്. ക്യാപ്റ്റൻ ധോണി 29 പന്തിൽ 53 റൺസെടുത്തു.
ആദ്യ മത്സരത്തിൽ ഡൽഹി ഡെയർ ഡെവിൾസിനെതിരെ ചെന്നൈ സൂപ്പർ കിംഗ്സിന് 1 റൺസിന്റെ നാടകീയ ജയം സ്വന്തമാക്കിയിരുന്നു.
ആദ്യ മത്സരത്തിൽ ഡൽഹി ഡെയർ ഡെവിൾസിനെതിരെ ചെന്നൈ സൂപ്പർ കിംഗ്സിന് 1 റൺസിന്റെ നാടകീയ ജയം സ്വന്തമാക്കിയിരുന്നു.