Home » » വിദ്യാര്‍ത്ഥികള്‍ക്കൊപ്പം പ്രധാനമന്ത്രി നരേന്ദ്ര മോഡിയുടെ സെല്‍ഫി.

വിദ്യാര്‍ത്ഥികള്‍ക്കൊപ്പം പ്രധാനമന്ത്രി നരേന്ദ്ര മോഡിയുടെ സെല്‍ഫി.

Written By Unknown on Saturday, 11 April 2015 | 08:18

പാരീസ്‌: ഫ്രാന്‍സിലെ ഇന്ത്യന്‍ വിദ്യാര്‍ത്ഥികള്‍ക്കൊപ്പം പ്രധാനമന്ത്രി നരേന്ദ്ര മോഡിയുടെ സെല്‍ഫി. ഫ്രാന്‍സിന്റെ സെ്‌പയ്‌സ് ഏജന്‍സിയില്‍ സന്ദര്‍ശനത്തിന്‌ എത്തിയപ്പോഴാണ്‌ ഇന്ത്യന്‍ വിദ്യാര്‍ത്ഥികളുമായി മോഡി കൂടിക്കാഴ്‌ച നടത്തിയത്‌. 'മോഡി, മോഡി....' മുദ്രാവാക്യങ്ങള്‍ മുഴക്കി ആവേശത്തോടെയാണ്‌ ഇന്ത്യന്‍ വിദ്യാര്‍ത്ഥികള്‍ അദ്ദേഹത്തെ സ്വീകരിച്ചത്‌. തുടര്‍ന്ന്‌ വിദ്യാര്‍ത്ഥികള്‍ക്കൊപ്പം മനോഹരമായ സെല്‍ഫി എടുക്കാനും അദ്ദേഹം സമയം കണ്ടെത്തി. വിദേശകാര്യ മന്ത്രാലയ വക്‌താവ്‌ സെയ്‌ദ് അകബറുദ്ദീനാണ്‌ മോഡിയുടെ സെല്‍ഫി ട്വിറ്ററില്‍ പോസ്‌റ്റ് ചെയ്‌തത്‌. വിദ്യാര്‍ത്ഥികള്‍ക്കൊപ്പമുള്ള ആവേശകരമായ നിമിഷങ്ങളെക്കുറിച്ച്‌ രണ്ടു വരി ട്വീറ്റു ചെയ്യാന്‍ പ്രധാനമന്ത്രിയും മറന്നില്ല.
Share this article :

 
Copyright © 2014. Mvartha.com - All Rights Reserved
Proudly powered by axinture
Powered by Blogger.