Home » » നിർമ്മാണ കേന്ദ്രമായി ഇന്ത്യ മാറേണ്ടത് കാലത്തിന്റെ അനിവാര്യത;നരേന്ദ്ര മോദി.

നിർമ്മാണ കേന്ദ്രമായി ഇന്ത്യ മാറേണ്ടത് കാലത്തിന്റെ അനിവാര്യത;നരേന്ദ്ര മോദി.

Written By Unknown on Monday, 13 April 2015 | 21:05

ബെർലിൽ: നിർമ്മാണ കേന്ദ്രമായി ഇന്ത്യ മാറേണ്ടത് കാലത്തിന്റെ അനിവാര്യതയാണെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. നിർമ്മാണ കേന്ദ്രമായി മാറുകയെന്നത് വെറുമൊരു സാമ്പത്തിക പ്രക്രിയമാത്രമല്ല. അത് നമ്മുടെ അഭിമാനത്തിന്റെ പ്രശ്നംകൂടി ആണെന്നും മോദി പറഞ്ഞു. ബെർലിനിൽ ഇന്ത്യൻ സമൂഹം നൽകിയ സ്വീകരണത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. ഇന്ത്യൻ റെയിൽവേയുടെ മുഖഛായ മാറ്റാൻ താൻ ആഗ്രഹിക്കുന്നു. അതിനു വേണ്ടിയാണ് ചൊവ്വാഴ്ച ബെർലിൻ റെയിൽവേ സ്റ്റേഷൻ താൻ സന്ദർശിക്കുന്നത്. നമ്മുടെ സമൂഹത്തിൽ നാം അധികായനാണെന്ന് തോന്നും. എന്നാൽ,​ പുറത്തേയ്‌ക്കിറങ്ങി നോക്കുമ്പോഴാണ് നമ്മൾ എവിടെയാണ് എത്തിനിൽക്കുന്നതെന്ന് ബോധ്യമാവുന്നത്. അത് തന്നെയാണ് കൂടുതൽ പ്രവർത്തിക്കാനുള്ള പ്രചോദനം നൽകുന്നതും. കുറഞ്ഞ ചെലവിൽ ഉദ്പാദനം സാധ്യമാവുന്ന രാജ്യമാണ് ഇന്ത്യയെന്ന് പറയാൻ കഴിയണം. ഐ.റ്റി വിപ്ളവം നമ്മുടെ യുവതയുടെ കരുത്ത് ലോകത്തിന് കാട്ടിക്കൊടുത്തു. ജർമനിയിൽ പോലും ഇന്ത്യക്കാർ നിരവധി സേവനങ്ങൾ സമൂഹത്തിനായി ചെയ്യുന്നു. നിങ്ങൾക്ക് ഇന്ത്യയിലേക്ക് ഒരു പാലമായി മാറാൻ കഴിയുമോ എന്ന മോദിയുടെ ചോദ്യത്തിന് സദസ്സിൽ നിന്നും വൻ ഹർഷാരവം ഉയർന്നു. നിങ്ങളെല്ലാവരുമാണ് 'ഇൻക്രഡിബിൾ ഇന്ത്യ'- മോദി പറഞ്ഞു. ഇന്ത്യയുടെ മതേതരത്വം സുരക്ഷിത അടിത്തറയുള്ളതാണെന്നും ഒന്നിച്ചു നിന്നാൽ ലോകത്തെ നയിക്കാൻ നമുക്കാവുമെന്നും മോദി കൂട്ടിച്ചേർത്തു.
Share this article :

 
Copyright © 2014. Mvartha.com - All Rights Reserved
Proudly powered by axinture
Powered by Blogger.