വിശാഖപട്ടണം: സിപിഎമ്മിന്റെ ഇരുപത്തിയൊന്നാം പാര്‍ട്ടി കോണ്‍ഗ്രസിന് വിശാഖപട്ടണത്ത് തുടക്കമായി. ബംഗാളില്‍ നിന്നുള്ള മുതിര്‍ന്ന അംഗം മുഹമ്മദ് അമീന്‍ ആണ് പതാക ഉയര്‍ത്തിയതോടെയാണ് പാര്‍ട്ടി കോണ്‍ഗ്രസിന് തുടക്കമായത്. രാജ്യത്തെ ഇടതുപാര്‍ട്ടികളെ ഒരു കുടക്കീഴില്‍ വരണമെന്ന് ജനറല്‍ സെക്രട്ടറി പ്രകാശ് കാരാട്ട് ഉദ്ഘാടന പ്രസംഗത്തില്‍ ആഹ്വാനം ചെയ്തു. വലതുപക്ഷ ശക്തികളെ ഫലപ്രദമായി ചെറുക്കുന്നതിന് ഇടത് ഐക്യം ശക്തിപ്പെടുത്തണം. ഇതിനായി രാജ്യത്തെ ഇടതുപാര്‍ട്ടികള്‍ ഒത്തിണക്കത്തോടെ പ്രവര്‍ത്തിക്കണം. ഇതുവഴി ഇടതു-ജനാധിപത്യ പാര്‍ട്ടികളുടെ സഖ്യം രൂപപ്പെടുത്തണമെന്നും പ്രകാശ് കാരാട്ട് പറഞ്ഞു. നിലവിലെ സംഘടനാ പോരായ്‌മകള്‍ പരിഹരിച്ച് പാര്‍ട്ടി കോണ്‍ഗ്രസ് സിപിഎമ്മിന് പുതിയ ദിശാബോധം നല്‍കുമെന്നും അദ്ദേഹം പറഞ്ഞു.
ഇന്ത്യന്‍ ഭരണഘടനയുടെ അടിത്തറ തകര്‍ക്കുന്നതിനുള്ള ശ്രമങ്ങളാണ് ബിജെപിയും ആര്‍എസ്എസും നടത്തുന്നതെന്ന് കാരാട്ട് കുറ്റപ്പെടുത്തി. ഗാന്ധിയുടെ ഘാതകനായ നാഥുറാം ഗോഡ്സെയെ മഹത്വവല്‍ക്കരിക്കുകയാണ് ആര്‍എസ്എസ്. ആര്‍എസ്എസിന്റെ ഹിന്ദുത്വ വര്‍ഗീയ അജണ്ട നടപ്പിലാക്കാനാണ് ബിജെപി സര്‍ക്കാര്‍ ശ്രമിക്കുന്നത്. കോര്‍പറേറ്റുകള്‍ക്ക് സഹായകരമായ നിലപാടാണ് മോദി സര്‍ക്കാര്‍ സ്വീകരിക്കുന്നതെന്നും കാരാട്ട് പറഞ്ഞു.

രാജ്യത്തെ അഞ്ചു പ്രമുഖ ഇടതുപക്ഷപാര്‍ട്ടികളുടെ നേതാക്കളും വിദേശരാജ്യങ്ങളിലെ കമ്മ്യൂണിസ്റ്റ് പാര്‍ട്ടികളുടെ പ്രതിനിധികളും ഉദ്ഘാടനചടങ്ങില്‍ പങ്കെടുത്തു. രാജ്യത്തെ അഞ്ചു പ്രമുഖ ഇടതുപക്ഷപാര്‍ട്ടികളുടെ നേതാക്കളും വിദേശരാജ്യങ്ങളിലെ കമ്മ്യൂണിസ്റ്റ് പാര്‍ട്ടികളുടെ പ്രതിനിധികളും ഉദ്ഘാടനചടങ്ങില്‍ പങ്കെടുത്തു. സിപിഐ ജനറല്‍ സെക്രട്ടറി സുധാകര്‍ റെഡ്ഡി, ഫോര്‍വേഡ് ബ്ലോക്കിനെ പ്രതിനിധീകരിച്ച ദേബബ്രത ബിശ്വാസ്, എസ്‌യുസിഐ നേതാവ് പ്രൊവാഷ് ഘോഷ്, ആര്‍എസ്‌പി നേതാവ് അബനി റോയ്, സിപിഐഎംഎല്‍ നേതാവ് കവിതകൃഷ്ണന്‍ എന്നിവരാണ് പങ്കെടുത്തത്.
ദേശീയ രാഷ്ട്രീയത്തില്‍ സിപിഎം സ്വീകരിക്കുന്ന നയങ്ങള്‍ പാര്‍ട്ടി കോണ്‍ഗ്രസില്‍ ചര്‍ച്ചയാകും. പാര്‍ട്ടിയുടെ വളര്‍ച്ച ത്രിപുരയില്‍ മാത്രമെന്ന് സംഘടനാ റിപ്പോര്‍ട്ടില്‍ പരാമര്‍ശമുണ്ട്. കേരളം, പശ്ചിമബംഗാള്‍ ഉള്‍പ്പടെയുള്ള സംസ്ഥാനങ്ങളില്‍ പാര്‍ട്ടിയുടെ ബഹുജന അടിത്തറ നഷ്‌ടമാകുന്നതായും റിപ്പോര്‍ട്ടിലുണ്ട്.