Home » » ഛത്തീസ്‌ഗഡില്‍ നക്‌സലുകളുമായുണ്ടായ ഏറ്റുമുട്ടലില്‍ ഏഴ്‌ പോലീസുകാര്‍ കൊല്ലപ്പെട്ടു.

ഛത്തീസ്‌ഗഡില്‍ നക്‌സലുകളുമായുണ്ടായ ഏറ്റുമുട്ടലില്‍ ഏഴ്‌ പോലീസുകാര്‍ കൊല്ലപ്പെട്ടു.

Written By Unknown on Saturday, 11 April 2015 | 08:03

റായ്‌പൂര്‍: ഛത്തീസ്‌ഗഡില്‍ നക്‌സലുകളുമായുണ്ടായ ഏറ്റുമുട്ടലില്‍ പ്രത്യേക ദൗത്യ സേനയിലെ ഏഴ്‌ പോലീസുകാര്‍ കൊല്ലപ്പെട്ടു. ആക്രമണത്തില്‍ പത്തുപേര്‍ക്ക്‌ പരുക്കേറ്റു.  സുഖ്‌മ ജില്ലയിലാണ്‌ ഏറ്റുമുട്ടലുണ്ടായത്‌.
ആക്രമണം അപ്രതീക്ഷിതമായിരുന്നുവെന്ന്‌ പോലീസ്‌ മേധാവി രജേന്ദ്രര്‍ കുമാര്‍ പ്രതികരിച്ചു. അക്രമികള്‍ എണ്ണത്തില്‍ കൂടുതലുണ്ടായിരുന്നു. ഇതാണ്‌ ആക്രമണത്തിന്റെ ശക്‌തി കൂട്ടിയത്‌. ഏറ്റുമുട്ടല്‍ ഒരു മണിക്കൂറില്‍ കൂടുതല്‍ നീണ്ടു നിന്നതായും അധികൃതര്‍ വ്യക്‌തമാക്കി.
ആക്രമണത്തില്‍ പരിക്കേറ്റ പോലീസ്‌ ഉദ്യോഗസ്‌ഥരെ സമീപത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഗുരുതരമായി പരിക്കേറ്റവരെ ഹെലികോപ്‌റ്റര്‍ മാര്‍ഗം വിദഗ്ദ ചികിത്സയ്‌ക്കായി പ്രത്യേക ആശുപത്രിയിലേക്കും മാറ്റിയിട്ടുണ്ട്‌.
നക്‌സലുകളുടെ ശക്‌തി കേന്ദ്രമെന്നാണ്‌ ഛത്തീസ്‌ഗഡിലെ സുഖ്‌മ ജില്ല അറിയപ്പെടുന്നത്‌. ഇതേ തുടര്‍ന്ന്‌ പ്രദേശത്ത്‌ സുരക്ഷ ശക്‌തമാക്കാന്‍ സി.ആര്‍.പി.എഫ്‌. മുമ്പ്‌ തീരുമാനിച്ചിരുന്നു. നാലുമാസം മുമ്പ്‌ പ്രദേശത്തുനടന്ന മറ്റൊരു ആക്രമണത്തില്‍ 13 സി.ആര്‍.പി.എഫ്‌. ഉദ്യോഗസ്‌ഥര്‍ കൊല്ലപ്പെട്ടിരുന്നു.
Share this article :

 
Copyright © 2014. Mvartha.com - All Rights Reserved
Proudly powered by axinture
Powered by Blogger.