തിരുവനന്തപുരം: അരുവിക്കര നിയമസഭാ മണ്ഡലത്തിലെ ഉപതിരഞ്ഞെടുപ്പ് തീയതി കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മിഷൻ പ്രഖ്യാപിച്ചു. ജൂൺ 27നാണ് വോട്ടെടുപ്പ്. വോട്ടെണ്ണൽ ജൂൺ 30ന് നടക്കും. കോൺഗ്രസ് നേതാവും സ്പീക്കറുമായിരുന്ന ജി.കാർത്തികേയൻ അന്തരിച്ചതിനെ തുടർന്നാണ് അരുവിക്കര മണ്ഡലത്തിൽ ഉപതിരഞ്ഞെടുപ്പ് വേണ്ടി വന്നത്.
ജൂൺ മൂന്നിന് വിജ്ഞാപനം പുറപ്പെടുവിക്കും. 10വരെ നാമനിർദ്ദേശ പത്രിക സമർപ്പിക്കാം. 11ന് സൂക്ഷ്മ പരിശോധന നടക്കും. 13വരെ നാമനിർദ്ദേശ പത്രികകൾ പിൻവലിക്കാം. തിരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം നിലവിൽ വന്നതായും തിരഞ്ഞെടുപ്പ് കമ്മിഷൻ വ്യക്തമാക്കി.