തിരുവനന്തപുരം: വിജിലൻസിനെ ഭയപ്പെടുത്തി കെ.എം.മാണിയ്ക്കെതിരായ കുറ്റപത്രം ഇല്ലാതാക്കാനാണ് സർക്കാർ ശ്രമിക്കുന്നതെന്ന് പ്രതിപക്ഷ നേതാവ് വി.എസ്.അച്യുതാനന്ദൻ ആരോപിച്ചു. ബാർ കോഴ കേസിലെ നുണ പരിശോധനാ ഫലം പുറത്തായതിനെപ്പറ്റി അന്വേഷണം നടത്താനുളള ആഭ്യന്തരവകുപ്പിന്റെ നീക്കം വിജിലൻസിനെ ഭീഷണിപ്പെടുത്തി സമർദ്ദത്തിലാക്കാനുളള തന്ത്രമാണെന്നും വി.എസ് പ്രസ്താവനയിൽ പറഞ്ഞു.
വിജിലൻസ് അന്വേഷണം സംബന്ധിച്ച പല കേസുകളിലും ഇതുപോലെ വിവരങ്ങൾ പുറത്തു വന്നിട്ടുണ്ട്. ബാർ കോഴക്കേസിലെ നിർണായക തെളിവ് പുറത്തുവന്നപ്പോൾ അത് അട്ടിമറിക്കുന്നതിന് വേണ്ടിയാണ് അന്വേഷണത്തിന് ഉത്തരവിട്ടിരിക്കുന്നത്. ഇത് അംഗീകരിക്കാനാവില്ല. ബിജു രമേശിന്റെ ഡ്രൈവർ അമ്പിളിയുടെ നുണ പരിശോധനാ ഫലം മാണിക്ക് അനുകൂലമായിരുന്നെങ്കിൽ മാണിയും സർക്കാരും റിപ്പോർട്ടിനെ പാടിപുകഴ്‌ത്തുമായിരുന്നില്ലേ എന്നും വി.എസ് ചോദിച്ചു. നുണ പരിശോധനാ ഫലം അടിസ്ഥാനപ്പെടുത്തി കുറ്റപത്രം സമർപ്പിച്ചാൽ ഗുരുതരമായ പ്രത്യാഘാതങ്ങൾ ഉണ്ടാകുമെന്ന മാണിയുടെ പ്രസ്താവനയും വിജിലൻസിനെ ഭീഷണിയുടെ മുൾമുനയിൽ നിർത്താനുള്ള തന്ത്രമാണെന്നും വി.എസ് പറഞ്ഞു.