കണ്ണൂർ: ബാർ കോഴക്കേസിൽ സാക്ഷിമൊഴി സാധൂകരിക്കുന്ന നുണപരിശോധനാ റിപ്പോർട്ട് പുറത്തുവന്നിരിക്കെ മന്ത്രി കെ. എം. മാണിയുടെ അറസ്റ്റ് ഇനിയും വൈകിയാൽ മുഖ്യമന്ത്രി ഉമ്മൻചാണ്ടി കനത്ത വില നൽകേണ്ടിവരുമെന്ന് സി.പി. എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ പറഞ്ഞു. മാണിയെ ഒരു പൊതുപരിപാടിയിലും പങ്കെടുക്കാൻ അനുവദിക്കില്ല. എത്രയും വേഗം അറസ്റ്റുണ്ടാവണം. ഏതു ജയിലിലേക്കാണ് അയക്കേണ്ടതെന്ന് കോടതി തീരുമാനിക്കട്ടെ.
സി.പി.എമ്മിന്റെ പുതിയ റെഡ് വോളണ്ടിയർ സേനയുടെ പരേഡിൽ സല്യൂട്ട് സ്വീകരിച്ച ശേഷം സംസാരിക്കുകയായിരുന്നു കോടിയേരി.
സി.പി.എമ്മിന്റെ പുതിയ റെഡ് വോളണ്ടിയർ സേനയുടെ പരേഡിൽ സല്യൂട്ട് സ്വീകരിച്ച ശേഷം സംസാരിക്കുകയായിരുന്നു കോടിയേരി.