Home » » പ്ലസ്ടു, വൊക്കേഷണൽ ഹയർ സെക്കൻഡറി പരീക്ഷാഫലം;83.96 ശതമാനം വിദ്യാർത്ഥികൾ ഉപരിപഠനത്തിന് .

പ്ലസ്ടു, വൊക്കേഷണൽ ഹയർ സെക്കൻഡറി പരീക്ഷാഫലം;83.96 ശതമാനം വിദ്യാർത്ഥികൾ ഉപരിപഠനത്തിന് .

Written By Unknown on Wednesday, 20 May 2015 | 23:51

തിരുവനന്തപുരം: പ്ലസ്ടു, വൊക്കേഷണൽ ഹയർ സെക്കൻഡറി പരീക്ഷാഫലം പ്രഖ്യാപിച്ചു. ഉച്ചയ്ക്ക് 12നു  ​സെ​ക്ര​ട്ടേ​റി​യ​റ്റ് പിആർഡി ചേംബറിൽ വിദ്യാഭ്യാസ മന്ത്രി പി.കെ. അബ്ദുറബ്ബാണു ഫലം പ്രഖ്യാപിച്ചത്. 
83.96 ശതമാനം വിദ്യാർത്ഥികൾ ഉപരിപഠനത്തിന് യോഗ്യത നേടി.  ഫലപ്രഖ്യാപനത്തിലെ പിഴവുകൾ ഒഴിവാക്കാൻ ഫിസിക്സ്, കെമിസ്ട്രി, കണക്ക് എന്നീ വിഷയങ്ങളിൽ ഇരട്ടമൂല്യ നിർണയം നടത്തിയിരുന്നു.  കഴിഞ്ഞ വർഷം 79.39 ആയിരുന്നു വിജയശതമാനം. ഏറ്റവും കൂടുതൽ വിജയശതമാനമുള്ള ജില്ല കോഴിക്കോടും കുറവ് പത്തനംതിട്ട ജില്ലയിലുമാണ്. ഹയർ സെക്കൻഡറി വിഭാഗത്തിൽ 4,46,000 വിദ്യാർഥികളും വൊക്കേഷണൽ വിഭാഗത്തിൽ 35,000 വിദ്യാർഥികളുമാണു പരീക്ഷ എഴുതിയിരുന്നത്. 
w​w​w.​k​e​r​a​l​a.​g​o​v.​i​n,​ ​w​w​w.​d​h​s​e​k​e​r​a​l​a.​g​o​v.​i​n,​ ​w​w​w.​r​e​s​u​l​t​s.​n​i​c.​i​n,​ ​w​w​w.​k​e​r​a​l​a​r​e​s​u​l​t​s.​n​i​c.​i​n,​ ​w​w​w.​r​e​s​u​l​t​s.​i​t​s​c​h​o​o​l.​g​o​v.​i​n,​ ​w​w​w.​p​r​d.​k​e​r​a​l​a.​g​o​v.​i​n,​ ​w​w​w.​c​d​i​t.​o​r​g,​ ​w​w​w.​e​x​a​m​r​e​s​u​l​t​s.​k​e​r​a​l​a.​g​o​v.​i​n​ ​എ​ന്നീ​ ​വെ​ബ്സൈ​റ്റു​ക​ൾ​ ​വ​ഴി​ ​പ്ല​സ്ടു​ ​പ​രീ​ക്ഷാ​ഫ​ലം​ ​അ​റി​യാം.​ ​വി.​എ​ച്ച്.​എ​സ്.​ഇ​ ​പ​രീ​ക്ഷാ​ഫ​ലം w​w​w.​r​e​s​u​l​t​s.​k​e​r​a​l​a.​n​i​c.​i​n,​ ​w​w​w.​k​e​r​a​l​a​r​e​s​u​l​t​s.​n​i​c.​i​n,​ ​w​w​w.​p​r​d.​k​e​r​a​l​a.​g​o​v.​i​n,​ ​w​w​w.​i​t​m​i​s​s​i​o​n.​k​e​r​a​l​a.​g​o​v.​i​n​ ​എ​ന്നീ​ ​വെബ്‌സൈറ്റുകളിൽ ലഭിക്കും.
Share this article :

 
Copyright © 2014. Mvartha.com - All Rights Reserved
Proudly powered by axinture
Powered by Blogger.