കോഴിക്കോട്: മുതലകുളം മൈതാനത്ത് ഇന്നലെ ഉച്ചക്കെത്തിയവരാരും വെറും
കൈയ്യോടെ മടങ്ങിയില്ല. ഒരു കുട്ടി പോസ്‌റ്റും പിന്നെ ഒരു ഫുട്‌ബോളും.
പോസ്‌റ്റിനുള്ളിലേക്ക് പന്ത് തട്ടിയവരെല്ലാം കളര്‍ഫുള്‍ ജഴ്‌സിയുമായി
സന്തോഷത്തോടെ മടങ്ങിയപ്പോള്‍ കാലിക്കറ്റ് പ്രസ് ക്ലബ് ആതിഥേയത്വം
വഹിക്കുന്ന പ്രഥമ ബോബി ആന്‍ഡ് മറഡോണ ജേണലിസ്‌റ്റ് ഫുട്‌ബോള്‍ ലീഗിന്റെ
ജനകീയത ഇരട്ടിയായി. ചാമ്പ്യന്‍ഷിപ്പിന്റെ ഭാഗമായി നടന്ന ഗോളടി മല്‍ഡസരം
ഉദ്‌ഘാടനം ചെയ്യാനെത്തിയ പ്രമുഖ പരിസ്ഥിതി പ്രവര്‍ത്തകനായ പ്രൊഫസര്‍.ടി
ശോഭിന്ദ്രന്‍ ആദ്യ കിക്ക് തന്നെ ലക്ഷ്യത്തിലെത്തിച്ചു. കോളജ് പഠന
കാലത്ത് ഫുട്‌ബോള്‍ കളിച്ച് പരിചയമുള്ളതിനാല്‍ ലക്ഷ്യബോധം
മറന്നിട്ടില്ലെന്ന് മാഷിന്റെ കമന്റ്. പിറകെ ഓട്ടോ ഡ്രൈവറായ വനിത. പന്ത്
പൊസിഷനില്‍ വെച്ച് പോസ്‌റ്റിലേക്ക് ഒന്ന് നോക്കി പതുക്കെ കൃത്യമായ
ഷോട്ട്. പിറകെ നൂറ് കണക്കിന് കുട്ടികളും വിദ്യാര്‍ത്ഥികളും.
അതിവേഗതയില്‍ പന്തടിക്കാന്‍ ശ്രമിച്ച പലലരും ഇന്ത്യന്‍ സ്‌ട്രൈക്കര്‍മാരെ
പോലെ തല കുനിച്ചപ്പോള്‍ പുത്തന്‍ തലമുറക്കാരെല്ലാം മെസിമാരായിരുന്നു. തല
ഉപയോഗിച്ചുള്ള ഷോട്ടില്‍ എല്ലാവര്‍ക്കും സമ്മാനം. ജെ.എഫ്.എല്‍ സംഘാടക
സമിതി ജനറല്‍ കണ്‍വീനര്‍ കമാല്‍ വരദൂര്‍ ഉദ്‌ഘാ
ടന ചടങ്ങില്‍ അധ്യക്ഷനായിരുന്നു. സംഘാടക സമിതി അംഗങ്ങളായ പ്രസ് ക്ലബ് സെക്രട്ടറി ടി.കെ ബാലനാരായണന്‍, മധുസൂദനന്‍ കര്‍ത്ത, ജെ.എസ്.ഷനില്‍, കെ രമേശ് കുമാര്‍, സി.പി.എം സഈദ് എന്നിവര്‍ സംസാരിച്ചു.
ചാമ്പ്യന്‍ഷിപ്പിന്റെ തുടക്കം പ്രഖ്യാപിച്ചുള്ള വിളംബര ജാഥ ഇന്ന് വൈകീട്ട് നാലിന് നഗരത്തില്‍ നടക്കും. പ്രസ് ക്ലബ് പരിസരത്ത് നിന്നാരംഭിച്ച് മാനാഞ്ചിറ വഴി സ്‌റ്റേഡിയത്തില്‍ സമാപിക്കും. രാവിലെ 11ന് പ്രസ് ക്ലബില്‍ ഫുട്‌ബോള്‍ ഫഇലിം ഫെസ്‌റഅറിവല്‍ ആരംഭിക്കും. ഗാരിഞ്ച് -ദി ലവിംഗ് സ്‌റ്റാര്‍ എന്നതാണ് ആദ്യ ചിത്രം. വൈകീട്ട് അഞ്ചിന് സ്‌റ്റേഡിയത്തില്‍ നടക്കുന്ന സെലിബ്രിറ്റി ഫുട്‌ബോളില്‍ ജില്ലാ കലക്‌ടര്‍ പ്രശാന്ത്, സിനിമാ താരം മാമുക്കോയ, കെ.സി അബു, കെ.ജെ മത്തായി, എ പ്രദീപ് കുമാര്‍ തുടങ്ങിയവര്‍ പന്ത് തട്ടും. നാളെ രാവിലെയാണ് ചാമ്പ്യന്‍ഷിപ്പ് ആരംഭിക്കുന്നത്.