Home » » ആര്‍എസ്‌പി കേരളഘടകം അഴിമതി ഭരണത്തിൻറെ ഹല്ലേലൂയ്യാ സംഘം.

ആര്‍എസ്‌പി കേരളഘടകം അഴിമതി ഭരണത്തിൻറെ ഹല്ലേലൂയ്യാ സംഘം.

Written By Unknown on Saturday, 16 May 2015 | 01:02

തിരുവനന്തപുരം: ആര്‍എസ്‌പി കേരളഘടകം മാര്‍ക്‌സിസ്‌റ്റ് വിരുദ്ധരുടെ മെഗാഫോണായി മാറിയെന്നു കോടിയേരി ബാലകൃഷ്‌ണന്‍. 34 വര്‍ഷം തുടര്‍ന്നു വന്ന രാഷ്‌ട്രീയ നയം ഉപേക്ഷിച്ച്‌ മറുകണ്ടം ചാടിയ ഇവര്‍ അഴിമതി ഭരണത്തിന്‌ ഹല്ലേലൂയ്യാ പാടി സിപിഎമ്മിനെതിരേ അപവാദ പ്രചാരണം തുടരുകയാണെന്ന്‌ സിപിഎം സംസ്‌ഥാന സെക്രട്ടറി വ്യക്‌തമാക്കി. 
ദേശാഭിമാനി പത്രത്തിലെ കേരളം ഇനി എങ്ങോട്ട്‌? എന്ന തലക്കെട്ടോടെയുള്ള കോളത്തിലാണ്‌ കോടിയേരി ആര്‍എസ്‌പി വിമര്‍ശനം നടത്തിയിരിക്കുന്നത്‌. ഇടയ്‌ക്ക് ആര്‍എസ്‌പി ദേശീയ ജനറല്‍ സെക്രട്ടറി ഉമ്മന്‍ചാണ്ടി ഭരണത്തിലെ അഴിമതിക്കെതിരേ പ്രതികരിച്ചപ്പോള്‍ അതിനെതിരേ ആ പാര്‍ട്ടിയിലെ മറ്റു നേതാക്കളും മന്ത്രിമാരുമെല്ലാം പരസ്യമായി രംഗത്ത്‌ വരുന്ന ദയനീയ കാഴ്‌ചയാണ്‌ കണ്ടതെന്നും കോടിയേരിയുടെ വിമര്‍ശനത്തില്‍ പറയുന്നു.
എന്നാല്‍, സിപിഎം സംസ്‌ഥാന സെക്രട്ടേറിയറ്റിലേക്ക്‌ വോട്ടെടുപ്പുണ്ടായിട്ടില്ല. സംസ്‌ഥാന കമ്മിറ്റിയില്‍ 15 അംഗ പാനല്‍ അവതരിപ്പിച്ചു. അത്‌ അംഗീകരിക്കപ്പെട്ടു. പതിനാറാമത്‌ ഒരാളുണ്ടായിട്ടില്ല. പാര്‍ട്ടി കമ്മിറ്റിയിലെ വോട്ടെടുപ്പ്‌ അസാധാരണ നടപടിയല്ല. പാര്‍ട്ടി ഘടകത്തില്‍ തുറന്ന്‌ അഭിപ്രായം പറയാനും വോട്ടുചെയ്യാനും അവകാശമുണ്ട്‌. അതുപ്രകാരം പാര്‍ട്ടി സെക്രട്ടേറിയറ്റിനെ നിശ്‌ചയിച്ച സംസ്‌ഥാന കമ്മിറ്റിയില്‍ വോട്ടെടുപ്പുണ്ടായത്‌ സാധാരണ നിലയില്‍ അസാധാരണ നടപടിയല്ല. കേരള പാര്‍ട്ടി നേടിയെടുത്ത ഐക്യം സ്വയമേവ ഉണ്ടായതല്ല. വിഭാഗീയത എന്ന രോഗത്തെ കടുത്ത ചികിത്സയ്‌ക്ക് വിധേയമാക്കി ഭേദപ്പെടുത്തിയെടുത്തതാെണന്നും കോടിയേരി പറഞ്ഞു.
ബഹുജനങ്ങള്‍ സമരത്തിലേക്കും സര്‍ക്കാര്‍ വിരുദ്ധതയിലേക്കും കൂടുതല്‍ക്കൂടുതലായി നീങ്ങുമ്പോള്‍ ഭരണപക്ഷത്തുള്ള പാര്‍ട്ടിയിലെ അണികള്‍ എല്‍ഡിഎഫിലേക്ക്‌ നീങ്ങുന്ന സ്‌ഥിതി സംജാതമാകുമെന്നും കോടിയേരി പറയുന്നു. ഉമ്മന്‍ചാണ്ടിയുടേയും കൂട്ടരുടേയും അഴിമതിയിലും ജനദ്രോഹത്തിലും സഹികെട്ട്‌ യുഡിഎഫ്‌ വിടുന്നവരെ സര്‍ക്കാര്‍വിരുദ്ധ പോരാട്ടത്തില്‍ ഒപ്പം നിര്‍ത്തുമെ
എല്‍ഡിഎഫ്‌ വിട്ട്‌ യുഡിഎഫ്‌ ചേരിയില്‍ ചേക്കേറിയ മുന്നണികളെ തെരഞ്ഞെടുപ്പിന്‌ മുമ്പ്‌ തന്നെ ഒപ്പം നിര്‍ത്താനുള്ള ശ്രമത്തിന്റെ ഭാഗമായിട്ടാണ്‌ കോടിയേരി അഭിപ്രായം പുറത്തുവിട്ടിട്ടുള്ളത്‌. മധുരവും കളിപ്പാട്ടവും നല്‍കി കുട്ടികളെ റാഞ്ചുന്ന തട്ടിപ്പ്‌ സംഘത്തെപ്പോലെയാണ്‌ ഉമ്മന്‍ചാണ്ടിയും കൂട്ടരും കേരളരാഷ്‌ട്രീയത്തില്‍ പ്രവര്‍ത്തിക്കുന്നത്‌. 34 വര്‍ഷം മുന്നണിയില്‍ ഉണ്ടായിരുന്ന ബാലകൃഷ്‌ണപിള്ള യുഡിഎഫ്‌ വിട്ടത്‌ മുന്നണിക്കേറ്റ പ്രഹരമാണെന്നും അവസാനം വരെ കൂടെ നിര്‍ത്താന്‍ യത്നിച്ചവരാണ്‌ ഉമ്മന്‍ചാണ്ടിക്കെതിരേയുള്ള പോരാട്ടത്തില്‍ പിള്ള എല്‍ഡിഎഫ്‌ പന്തലില്‍ എത്തുന്നതിനെ ധാര്‍മ്മിക പ്രശ്‌നമായി ഉയര്‍ത്തിക്കാട്ടുന്നതെന്നും കോടിയേരി വിമര്‍ശിക്കുന്നു.
Share this article :

 
Copyright © 2014. Mvartha.com - All Rights Reserved
Proudly powered by axinture
Powered by Blogger.