തളിപ്പറമ്പ്: പരിയാരത്ത് എസ്.ഐയെ മണൽ ലോറിയിൽ നിന്ന് വലിച്ചെറിഞ്ഞ് വധിക്കാൻ ശ്രമം. ഇന്ന് പുലർച്ചെ പാറോളി കടവിനടുത്ത് വച്ചാണ് സംഭവം. തലയ്ക്കും മുഖത്തും സാരമായി പരിക്കേറ്റ പരിയാരം പൊലീസ് സ്റ്റേഷനിലെ ഗ്രേഡ് എസ്.ഐ കെ.എം. രാജനെ (52) ഗുരുതരമായ പരിക്കുകളോടെ പരിയാരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. രാജന്റെ നട്ടെല്ലിനും ക്ഷതമേറ്റിട്ടുണ്ട്. സ്ഥിതി അതീവഗുരുതരമാണ്.
പാറോളി കടവിൽ അനധികൃത മണൽകടത്ത് നടക്കുന്നുണ്ടെന്ന വിവരത്തെ തുടർന്ന് ബൈക്കിൽ കോൺസ്റ്റബിളിനൊപ്പം എത്തിയതായിരുന്നു രാജൻ. എസ്.ഐ പാസ് ആവശ്യപ്പെട്ടപ്പോൾ യാതൊരു ഭാവവുമില്ലാതെ ഡ്രൈവർ ലോറിയിൽ തന്നെ ഇരിക്കുകയായിരുന്നു. ചോദ്യങ്ങൾക്കൊന്നും മറുപടിയും നൽകിയില്ല. ക്ഷമനശിച്ച രാജൻ ലോറിയുടെ കാബിനിലേക്ക് കയറിയതോടെ ലോറി അമിതവേഗത്തിൽ ഓടിച്ചുപോവുകയായിരുന്നു. കൂടെ ഉണ്ടായിരുന്ന പൊലീസുകാരന് എന്താണ് സംഭവിക്കുന്നതെന്ന് അറിയും മുമ്പെ ലോറി കടന്നുകളഞ്ഞിരുന്നു. ബൈക്കിൽ ലോറിയെ പിന്തുടന്നപ്പോഴാണ് നാല് കിലോമീറ്റർ അകലെ കാരക്കുന്ന് എന്ന സ്ഥലത്ത് റോഡരികിൽ അബോധാവസ്ഥയിൽ എസ്.ഐ രാജനെ കണ്ടെത്തിയത്. ഉടനെ പരിയാരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ എത്തിക്കുകയായിരുന്നു. തലയ്ക്ക് പറ്റിയ മുറിവിൽ നിന്ന് രക്തം വാർന്നു പോയിക്കൊണ്ടിരിക്കുകയായിരുന്നു. രക്തസ്രാവം തടയാനായില്ലെങ്കിൽ വിദഗ്ധ ചികിത്സയ്ക്ക് രാജനെ മംഗലാപുരത്തേക്ക് മാറ്റേണ്ടിവരുമെന്ന് ആശുപത്രി അധികൃതർ അറിയിച്ചു.

മണൽ മാഫിയക്കെതിരെ ശബ്ദിക്കുന്നവരെ ഭയപ്പെടുത്തി വരുതിയിൽ നിത്തുകയെന്നാണ് അവരുടെ തന്ത്രം. പഞ്ചായത്തിന്റെ ജനകീയ ഇടപെടലും പൊലീസിന്റെ നിരീക്ഷണവും മണൽ മാഫിയക്ക് വലിയ തലവേദനയാണ് സൃഷ്ടിച്ചത്. അനധികൃതമായി മണലൂറ്റ് നടത്തിയ നിരവധി തോണികളും ലോറികൾ ഉൾപ്പെടെയുള്ള വാഹനങ്ങളും ഇവിടെ പൊലീസ് കസ്റ്റഡിയിലാണ്. അനധികൃത മണൽ കടത്തിനെ നേരിടാൻ ഇതിനു മുന്നെയും തയ്യാറായ പൊലീസ് ഉദ്ദ്യോഗസ്ഥർക്കെതിരെ ഇവിടെ ഭീഷണി ഉണ്ടായിരുന്നു.
ഡിവൈ.എസ്.പി. സുരേന്ദ്രൻ സംഭവം അറിഞ്ഞ ഉടൻ അപകടസ്ഥലം സന്ദർശിച്ചു. എസ്.ഐ യെ അപായപ്പെടുത്താൻ ശ്രമിച്ച ലോറിയെക്കുറിച്ചും അതിലുള്ളവരെക്കുറിച്ചും പൊലീസിന് സൂചനകൾ ലഭിച്ചിട്ടുണ്ട്. ലോറിക്കും പ്രതികൾക്കുമായുള്ള തിരച്ചിൽ പൊലീസ് ഊർജിതമായി തുടരുന്നു.