Home » » ഇന്ത്യ നിക്ഷേപ സൗഹൃദരാജ്യമായി മാറി; നരേന്ദ്രമോഡി.

ഇന്ത്യ നിക്ഷേപ സൗഹൃദരാജ്യമായി മാറി; നരേന്ദ്രമോഡി.

Written By Unknown on Saturday, 16 May 2015 | 01:20

ഷാങ്ങായ്: ചൈനീസ് സന്ദര്‍ശനത്തിന്റെ മൂന്നാം ദിനത്തില്‍ പ്രധാനമന്ത്രി നരേന്ദ്രമോഡി ചൈനീസ് വ്യവസായ പ്രമുഖരുമായി കൂടിക്കാഴ്ച നടത്തി. ഇന്ത്യ നിക്ഷേപ സൗഹൃദരാജ്യമായി മാറിയെന്നും രാജ്യത്തിന്റെ വിദേശനിക്ഷേപ നയത്തില്‍ മാറ്റംവരുത്തിയിട്ടുണ്ട് എന്നും കമ്പനി മേധാവികളെ അറിയിച്ച മോഡി അവരെ 'മേക്ക് ഇന്‍ ഇന്ത്യ' പദ്ധതിയില്‍ പങ്കാളികളാവാന്‍ ക്ഷണിച്ചു.
ചൈനയില്‍ 22 കമ്പനി മേധാവികളുമായാണ് മോഡി കൂടിക്കാഴ്ച നടത്തിയത്. 5 എഫ് സൂത്രവാക്യ (From Farm to Fibre to Fabric to Fashion to Foreign)ത്തിലൂടെ ഇന്ത്യക്കും ചൈനയ്ക്കും സംയുക്തമായി ലോകത്തിന് ചിലകാര്യങ്ങള്‍ നല്‍കാന്‍ സാധിക്കുമെന്ന് മോഡി കമ്പനി മേധാവികളോട് പറഞ്ഞു. കൂടിക്കാഴ്ചയ്ക്ക് ശേഷം ചൈനയും ഇന്ത്യയും തമ്മില്‍ 22 ബില്യന്‍ ഡോളറിന്റെ വ്യാപാരകരാറുകളിലാണ് ഒപ്പുവച്ചത്.
ഇന്ത്യ ഗവേഷണത്തെയും വികസനത്തെയും പ്രോത്സാഹിപ്പിക്കുന്നു. പശ്ചാത്തല സൗകര്യവികസനത്തിന്റെ ഭാഗമായി റെയില്‍ നവീകരണം നടത്തിവരികയാണ്. 50 നഗരങ്ങളില്‍ മെട്രോ ട്രെയിന്‍ പദ്ധതി പരിഗണനയിലുണ്ട്. ഇന്ത്യക്ക് വിജ്ഞാനമുളളതും ചൈനയ്ക്ക് നവീനവുമായ ഒരു സമൂഹമുണ്ട്. ഇരു രാജ്യങ്ങള്‍ക്കും സഹകരിക്കാനാവുന്ന നിരവധി മേഖലകളുണ്ടെന്നും മോഡി പറഞ്ഞു.
Share this article :

 
Copyright © 2014. Mvartha.com - All Rights Reserved
Proudly powered by axinture
Powered by Blogger.