Home » » കോര്‍പ്പറേഷന്‍ വെട്ടിമുറിക്കുന്നതിനെതിരെ,കാല്‍നട പ്രചരണജാഥ

കോര്‍പ്പറേഷന്‍ വെട്ടിമുറിക്കുന്നതിനെതിരെ,കാല്‍നട പ്രചരണജാഥ

Written By Unknown on Saturday, 16 May 2015 | 05:31

കോഴിക്കോട്‌ കോര്‍പ്പറേഷനെ വെട്ടിമുറിച്ച്‌ ഭൂപരിധിയും ജനസംഖ്യയും കുറക്കുന്നതിനെതിരെ, കേരളഗവര്‍മെന്റ്‌ കോഴിക്കോട്‌ നഗരത്തിനോട്‌ കാണിക്കുന്ന അവഗണനക്കെതിരെയും കോര്‍പ്പറേഷന്‍ പരിധിയില്‍ എല്‍.ഡി.എഫിന്റെ നേതൃത്വത്തില്‍ 5 കാല്‍നടപ്രചരണജാഥകള്‍ മെയ്‌ 17-ന്‌ ആരംഭിക്കുകയാണ്‌. കോര്‍പ്പറേഷന്‍ ഡപ്യൂട്ടി മേയര്‍ അബ്‌ദുള്‍ലത്തീഫ്‌, വര്‍ക്‌സ്‌ കമ്മറ്റി ചെയര്‍മാന്‍ എം.മോഹനന്‍, ക്ഷേമകാര്യകമ്മറ്റി ചെയര്‍മാന്‍ രാധാകൃഷ്‌ണന്‍ മാസ്റ്റര്‍, വികസനകാര്യകമ്മറ്റി ചെയര്‍മാന്‍ അനിതരാജന്‍, നികുതി അപ്പീല്‍ കമ്മറ്റി ചെയര്‍മാന്‍ മൊയ്‌തീന്‍കോയ എന്നിവരുടെ നേതൃത്വത്തിലാണ്‌ കാല്‍നട പ്രചരണജാഥകള്‍. മെയ്‌ 17, 18, 19 തിയ്യതികളിലായി ഉച്ചക്ക്‌ ശേഷം 3 മണിമുതലാണ്‌ ജാഥകള്‍ പര്യടനം നടത്തുന്നത്‌. മലബാറിന്റെ തലസ്ഥാനമെന്നറിയിപ്പെടുന്ന കോഴിക്കോട്‌ കേരളത്തില്‍ രണ്ടാമതായി 1962-ല്‍ രൂപീകരിച്ച കോര്‍പ്പറേഷനാണ്‌. അനുദിനം വികസിച്ചുകൊണ്ടിരിക്കുന്ന ആഗോളസാഹചര്യങ്ങള്‍ക്കനുസരിച്ച്‌ മെട്രോസിറ്റിയായി മാറാനുള്ള വികസനകുതിപ്പിനെ പിറകോട്ട്‌ വലിക്കയാണ്‌ സര്‍ക്കാര്‍ ചെയ്യുന്നത്‌. നഗരവാസികളുടെ പ്രബുദ്ധതയെയും പ്രതികരണശേഷിയെയും വെല്ലുവിളിക്കുകയാണ്‌. വളരാനും, വലുതാവാനുമുള്ള നഗരത്തിന്റെ അവകാശത്തെ സംരക്ഷിച്ചേ മതിയാവൂ. കേരളത്തിലെ മറ്റുകോര്‍പ്പറേഷനുകള്‍ വിപുലീകരിച്ചുകൊണ്ടിരിക്കുന്ന യു.ഡി.എഫ്‌ സര്‍ക്കാര്‍ തന്നെയാണ്‌ കോഴിക്കോട്‌ കോര്‍പ്പറേഷനെ വിഭജിക്കുന്നത്‌ എന്ന കാര്യവും ശ്രദ്ധേയമാണ്‌. കോഴിക്കോട്‌ നഗരത്തിനോട്‌ കടുത്ത അവഗണനായാണ്‌ 2011 മുതല്‍ യു.ഡി.എഫ്‌ സര്‍ക്കാര്‍ തുടര്‍ന്നുകൊണ്ടിരിക്കുന്നത്‌ എല്‍.ഡി.എഫ്‌ ഭരണകാലത്ത്‌ 2010-ല്‍ ബഡ്‌ജറ്റില്‍ പ്രഖ്യാപിച്ച പദ്ധതികള്‍ യു.ഡി.എഫ്‌ സര്‍ക്കാര്‍ ഇല്ലാതാക്കി. അതിലൊന്നാണ്‌ മിഠായിതെരുവിനെ ഹെറിട്ടേജ്‌ നഗരമാക്കാനുള്ള പദ്ധതി. ഇങ്ങനെ ധാരാളം ഉദാഹരണങ്ങളുണ്ട്‌. കോഴിക്കോട്‌ കോര്‍പ്പറേഷന്‍ എല്‍.ഡി.എഫ്‌ കമ്മറ്റിയുടെ നേതൃത്വത്തില്‍ നടക്കുന്ന പ്രചരണജാഥകള്‍ വിജയിപ്പിക്കാന്‍ എല്ലാവിഭാഗം ജനങ്ങളോടും സംഘടനകളോടും അഭ്യര്‍ത്ഥിക്കുന്നു.
Share this article :

 
Copyright © 2014. Mvartha.com - All Rights Reserved
Proudly powered by axinture
Powered by Blogger.