Home » » വിഴിഞ്ഞം പദ്ധതി അദാനി ഗ്രൂപ്പിനു നല്‍കിയതിനു പിന്നില്‍ വന്‍ അഴിമതി;പിണറായി വിജയന്‍

വിഴിഞ്ഞം പദ്ധതി അദാനി ഗ്രൂപ്പിനു നല്‍കിയതിനു പിന്നില്‍ വന്‍ അഴിമതി;പിണറായി വിജയന്‍

Written By Unknown on Saturday, 16 May 2015 | 05:36

കോട്ടയം: വിഴിഞ്ഞം പദ്ധതി അദാനി ഗ്രൂപ്പിനു നല്‍കിയതിനു പിന്നില്‍ വന്‍ അഴിമതിയെന്ന് സിപിഎം പോളിറ്റ് ബ്യൂറോ അംഗം പിണറായി വിജയന്‍.2400 കോടി രൂപയാണ് വിഴിഞ്ഞം പദ്ധതിയുടെ ആകെ ചെലവ് കണക്കാക്കുന്നത്. അതില്‍ 1600 കോടി പൊതുമേഖലാ ധന സ്ഥാപങ്ങളില്‍നിന്ന് വായ്പ എടുക്കാവുന്നതേയുള്ളു. ബാക്കി 800 കോടിയാണ് സമാഹരിക്കേണ്ടത്. അതിനുപകരമാണ് 6000 കോടി രൂപയുടെ ഭൂമി അദാനിക്ക് നല്‍കുന്നത്. ഇത് വന്‍ ഗൂഢാലോചയുടെ ഭാഗമാണെന്ന് അദ്ദേഹം ആരോപിച്ചു. വിഴിഞ്ഞം പദ്ധതിയില്‍ മുഖ്യമന്ത്രിയുടെ ദുരൂഹമായ ഇടപെടല്‍ നടന്നിട്ടുണ്ടന്നും ദല്‍ഹിയില്‍ ഒരു എംപിയുടെ വസതിയില്‍ വച്ചു അദാനിയുമായി മുഖ്യമന്ത്രി സംസാരിച്ചെന്നും പിണറായി ആരോപിക്കുന്നു. എല്ലാം സുതാര്യമാണെന്നു പറയുന്ന മുഖ്യമന്ത്രി വിഴിഞ്ഞം ഇടപാടിനു പിന്നില്‍ നടന്ന കാര്യങ്ങളെല്ലം ജനങ്ങളോടു വെളിപ്പെടുത്തണമെന്നും പിണറായി ആവശ്യപ്പെട്ടു.
Share this article :

 
Copyright © 2014. Mvartha.com - All Rights Reserved
Proudly powered by axinture
Powered by Blogger.