Home » » ബാര്‍ കോഴ വിവാദo എല്‍ഡിഎഫ് 25നു സെക്രട്ടേറിയറ്റിലേക്കു മാര്‍ച്ച് നടത്തും.

ബാര്‍ കോഴ വിവാദo എല്‍ഡിഎഫ് 25നു സെക്രട്ടേറിയറ്റിലേക്കു മാര്‍ച്ച് നടത്തും.

Written By Unknown on Monday 17 November 2014 | 01:11

തിരുവനന്തപുരം: ബാര്‍ കോഴ ആരോപണത്തില്‍ ധനമന്ത്രി കെ.എം മാണിക്കെതിരെ സമരം ശക്തമാക്കാന്‍ ഇന്നു ചേര്‍ന്ന എല്‍.ഡി.എഫ് യോഗത്തില്‍ തീരുമാനം. മാണിക്കെതിരെ സര്‍ക്കാര്‍ നടപടി സ്വീകരിക്കാത്ത സാഹചര്യത്തില്‍ കേസെടുത്ത് അന്വേഷണം നടത്തണമെന്ന് ആവശ്യപ്പെട്ട് ഹൈക്കോടതിയെ സമീപിക്കാന്‍ എല്‍.ഡി.എഫ് യോഗത്തില്‍ തീരുമാനമായി. എല്‍.ഡി.എഫ് കണ്‍വീനറായിരിക്കും കോടതിയെ സമീപിക്കുക. കോടതിയുടെ മേല്‍നോട്ടത്തിലുള്ള അന്വേഷണമായിരിക്കം എല്‍.ഡി.എഫ് ആവശ്യപ്പെടുക. ചൊവ്വാഴ്ച തന്നെ ഹര്‍ജി നല്‍കാനാണ് തീരുമാനം.

അതേസമയം, മാണിക്കെതിരായ രാഷ്ട്രീയ സമരങ്ങളും നടത്തും. മാണിയുടെ രാജി ആവശ്യപ്പെട്ട് എല്‍.ഡി.എഫ് 25ന് സെക്രട്ടേറിയറ്റിലേക്കും ജില്ലാ ആസ്ഥാനങ്ങളിലേക്കും മാര്‍ച്ച് നടത്തും.

സി.പി.എം -സി.പി.ഐ കക്ഷികള്‍ തമ്മിലുള്ള തര്‍ക്കവും യോഗത്തില്‍ ചര്‍ച്ചയ്ക്കു വന്നു. തര്‍ക്കം പരിഹരിച്ചതായി യോഗം കഴിഞ്ഞിറങ്ങിയ കക്ഷി നേതാക്കള്‍ പറഞ്ഞു. എല്‍.ഡി.എഫ് സമരങ്ങളെ അഡ്ജസ്റ്റീമെന്റ് സമരമെന്ന് പരിഹസിച്ച പന്ന്യന്‍ രവീന്ദ്രന്‍ പരിഹസരിച്ചത് ശരിയായില്ലെന്ന് പിണറായി വിജയന്‍ ചൂണ്ടിക്കാട്ടി. വിമര്‍ശനം അതിരുവിട്ടപ്പോഴാണ് താനും പ്രസ്താവനയുമായി എത്തിയതെന്നും പിണറായി പറഞ്ഞു. മറ്റ് കക്ഷികളും ഇതിനോട് യോജിച്ചു. പ്രസ്താവനകള്‍ മുന്നണിയെ ബാധിച്ചുവെന്നും പൊട്ടിത്തെറിയിലേക്ക് നീങ്ങരുതെന്നും ഘടകകക്ഷി നേതാക്കള്‍ വ്യക്തമാക്കി.
ജനങ്ങളുടെ ആശങ്ക പങ്കുവയ്ക്കുക മാത്രമാണ് ചെയ്തതെന്നും സമരങ്ങളെ മോശപ്പെടുത്തി സംസാരിച്ചിട്ടില്ലെന്നും പന്ന്യന്‍ മറുപടി നല്‍കി. തന്റെ പ്രസ്താവന തെറ്റിദ്ധരിക്കപ്പെടുകയായിരുന്നുവെന്നും അദ്ദേഹം.

Share this article :

 
Copyright © 2014. Mvartha.com - All Rights Reserved
Proudly powered by axinture
Powered by Blogger.