Home » » തപാല്‍വകുപ്പ്‌ കര്‍ണാടക സര്‍ക്കിളില്‍ 258 പോസ്റ്റ്‌മാന്‍/മെയില്‍ ഗാഡ്‌ .

തപാല്‍വകുപ്പ്‌ കര്‍ണാടക സര്‍ക്കിളില്‍ 258 പോസ്റ്റ്‌മാന്‍/മെയില്‍ ഗാഡ്‌ .

Written By Unknown on Tuesday, 14 January 2014 | 20:52


തപാല്‍വകുപ്പ്‌ കര്‍ണാടക സര്‍ക്കിളിലേക്ക്‌ പോസ്റ്റ്‌മാന്‍/മെയില്‍ ഗാഡ്‌ തസ്‌തികയിലേക്ക്‌ അപേക്ഷ ക്ഷണിച്ചു. പരസ്യവിജ്ഞാപന നമ്പര്‍: ഞ& ഋ/17/ഉഞ/2011 & 2012. ആകെ 258 ഒഴിവുകളുണ്ട്‌ (ജനറല്‍ 157, ഒ.ബി.സി. 41, എസ്‌.സി.38, എസ്‌.ടി.22). എഴുത്തുപരീക്ഷയുടെ അടിസ്ഥാനത്തിലായിരിക്കും നിയമനം.
യോഗ്യത: എസ്‌.എസ്‌.എല്‍.സി. അല്ലെങ്കില്‍ തത്തുല്യം.
പ്രായം:03.01.2014-ന്‌ 18-നും 27-നും മധ്യേ. എസ്‌.സി.എസ്‌.ടി.വിഭാഗക്കാര്‍ക്ക്‌ അഞ്ചും ഒ.ബി.സി.ക്കാര്‍ക്ക്‌ മൂന്നും വര്‍ഷത്തെ പ്രായഇളവുണ്ട്‌. വിമുക്തഭടന്മാര്‍ക്കും സര്‍ക്കാര്‍ജീവനക്കാര്‍ക്കും ചട്ടപ്രകാരമുള്ള പ്രായഇളവ്‌ ലഭിക്കും.
ശമ്പളം: 5200-20,200 രൂപ ഗ്രേഡ്‌ പേ.അപേക്ഷാഫീസ്‌: ജനറല്‍/ഒ.ബി.സി.വിഭാഗക്കാര്‍ക്ക്‌ 100രൂപ. എസ്‌.സി., എസ്‌.ടി. വിഭാഗക്കാര്‍ക്ക്‌ 50 രൂപ. സംസ്ഥാനത്തെ ഏതെങ്കിലും പോസ്റ്റ്‌ഓഫീസില്‍ ഫീസടച്ച്‌ റസീറ്റ്‌ വാങ്ങണം. എല്ലാ വിഭാഗത്തിലുംപെട്ട വനിതകള്‍ക്ക്‌ ഫീസില്ല.അപേക്ഷാഫീസ്‌: 200 രൂപ. കര്‍ണാടകയിലെ ഏത്‌ പോസ്റ്റല്‍ ഡിവിഷനിലേക്കാണോ അപേക്ഷിക്കുന്നത്‌ അവിടത്തെ സീനിയര്‍ സൂപ്രണ്ട്‌/സൂപ്രണ്ടിന്റെ പേരില്‍ 200 രൂപയുടെ പോസ്റ്റല്‍ ഓര്‍ഡര്‍ എടുത്ത്‌ അപേക്ഷയ്‌ക്കൊപ്പം വെക്കണം. ഒഴിവുള്ള ഡിവിഷനുകളുടെ വിശദാംശം ംംം.ശിറശമ ുീേെ.ഴീ്‌.ശി എന്ന വെബ്‌സൈറ്റില്‍ നല്‍കിയിട്ടുണ്ട്‌.
വനിതകള്‍, എസ്‌.സി., എസ്‌.ടി.വിഭാഗക്കാര്‍, വികലാംഗര്‍ എന്നിവര്‍ക്ക്‌ ഫീസില്ല.
തൊണ്ണൂറു മിനുട്ട്‌ ദൈര്‍ഘ്യമുള്ള എഴുത്തുപരീക്ഷയില്‍ ജനറല്‍ നോളേജ്‌, മാത്തമാറ്റിക്‌സ്‌, ഇംഗ്ലീഷ്‌, കന്നഡ എന്നീ നാലുവിഭാഗങ്ങളില്‍നിന്നായി 25 മാര്‍ക്ക്‌ വീതമുള്ള ചോദ്യങ്ങളുണ്ടാകും. പരീക്ഷയുടെ വിശദമായ സിലബസ്സിനും മറ്റു വിശദാംശങ്ങള്‍ക്കും ംംം.ശിറശമ ുീേെ.ഴീ്‌.ശി എന്ന വെബ്‌സൈറ്റില്‍ പ്രസിദ്ധീകരിച്ചിട്ടുള്ള വിജ്ഞാപനം കാണുക. തിരഞ്ഞെടുക്കപ്പെടുന്നവര്‍ക്ക്‌ രണ്ടുവര്‍ഷത്തെ പ്രൊബേഷന്‍ കാലയളവുണ്ടായിരിക്കും.
അപേക്ഷിക്കേണ്ട വിധം: ംംം.ശിറശമ ുീേെ.ഴീ്‌.ശി എന്ന വെബ്‌സൈറ്റില്‍ നല്‍കിയിരിക്കുന്ന അപേക്ഷാഫോമും അഡ്‌മിറ്റ്‌കാര്‍ഡും ഡൗണ്‍ലോഡ്‌ ചെയ്‌തെടുത്ത്‌ പൂരിപ്പിച്ച്‌ അറ്റസ്റ്റ്‌ചെയ്‌ത പാസ്‌പോര്‍ട്ട്‌സൈസ്‌ ഫോട്ടോ ഒട്ടിച്ച്‌ ഒപ്പിട്ട്‌ സ്വന്തം വിലാസമെഴുതി 40 രൂപ സ്റ്റാമ്പൊട്ടിച്ച 9ഃ4 സൈസിലുള്ള കവര്‍ സഹിതം തപാല്‍കവറില്‍ സ്‌പീഡ്‌പോസ്റ്റ്‌ ആയി അയയ്‌ക്കണം. അപേക്ഷയ്‌ക്കൊപ്പം യോഗ്യത തെളിയിക്കുന്ന രേഖകളൊന്നും വെക്കേണ്ടതില്ല. സാധാരണ തപാലിലോ കൊറിയര്‍ ആയോ നേരിട്ട്‌ കൊണ്ടുവരുന്നതോ ആയ അപേക്ഷകള്‍ സ്വീകരിക്കില്ല. അപേക്ഷാകവറിനു മുകളില്‍ തസ്‌തിക ഏതെന്ന്‌ വ്യക്തമാക്കണം. ഏത്‌ പോസ്റ്റല്‍ ഡിവിഷനിലെ ഒഴിവുകളിലേക്കാണോ അപേക്ഷിക്കുന്നത്‌ അവിടത്തെ സീനിയര്‍ സൂപ്രണ്ട്‌/സൂപ്രണ്ടിന്റെ പേരിലാണ്‌ അപേക്ഷിക്കേണ്ടത്‌. അപേക്ഷ അയയ്‌ക്കേണ്ട വിലാസം വെബ്‌സൈറ്റിലുണ്ട്‌.
അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി: ജനവരി 3.
Share this article :

 
Copyright © 2014. Mvartha.com - All Rights Reserved
Proudly powered by axinture
Powered by Blogger.