ന്യൂഡല്‍ഹി: കേന്ദ്ര മാനവവിഭവശേഷി സഹമന്ത്രി
ശശി തരൂരിന്റെ ഭാര്യ സുനന്ദ പുഷ്‌കറിന്റെ മരണം സംബന്ധിച്ച
പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട് സബ് ജുഡീഷല്‍ മജസിട്രേറ്റിനു
സമര്‍പ്പിച്ചു. അമിതമായ മരുന്നുപയോഗമാണു മരണകാരണമെന്നു പോസ്റ്റ്‌മോര്‍ട്ടം
നടത്തിയ ഓള്‍ ഇന്ത്യ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സിലെ
വിദഗ്‌ധ സംഘം തയാറാക്കിയ റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നതെന്നാണു സൂചന.
സുനന്ദയുടെ ശരീരത്തില്‍ പന്ത്രണ്‌ടിലധികം മുറിവുകളുണെ്‌ടന്നും എന്നാല്‍,
അവയൊന്നും മൂലമല്ല മരണം സംഭവിച്ചതെന്നും റിപ്പോര്‍ട്ടിലുണ്‌ട്.
സുനന്ദയ്‌ക്കു വിഷാദരോഗമുണ്‌ടായിരുന്നുവെന്നും അതിനുള്ള മരുന്ന് അമിതമായി ഉപയോഗിച്ചതു മൂലമാണു പെട്ടെന്നു മരണമുണ്‌ടായതെന്നും ആന്തരികാവയവങ്ങളുടെ രാസപരിശോധനാ ഫലം ചൂണ്‌ടിക്കാട്ടിയിരുന്നു. ഇതുകൂടി ഉള്‍പ്പെടുത്തിയ പ്രാഥമിക റിപ്പോര്‍ട്ടാണ് എയിംസിലെ ഡോക്ടര്‍മാര്‍ എസ്‌ഡിഎം അലോക് ശര്‍മയ്‌ക്കു കൈമാറിയത്. ഗുളികകള്‍ കഴിച്ചു സുനന്ദ അബോധാവസ്ഥയിലായെന്നും തുടര്‍ന്നു മരണം സംഭവിക്കുകയാണുണ്‌ടായതെന്നും റിപ്പോര്‍ട്ടില്‍ വ്യക്തമാക്കിയിട്ടുള്ളതായി അറിയുന്നു. മരണം സംഭവിച്ചത് ഉച്ചയ്‌ക്ക് ഒന്നിനും നാലിനും ഇടയ്‌ക്കാണെന്നും അടിയന്തര വൈദ്യസഹായം ലഭിച്ചിരുന്നെങ്കില്‍ മരണം സംഭവിക്കുകയില്ലായിരുന്നുവെന്നും റിപ്പോര്‍ട്ടില്‍ പരാമര്‍ശിക്കുന്നുണെ്‌ട ന്നാണു സൂചന.
മദ്യത്തിന്റെ അംശം ശരീരത്തില്‍ ഉണ്‌ടായിരുന്നില്ല. മൃതദേഹം കണെ്‌ടത്തിയ ലീലാ ഹോട്ടല്‍ മുറിയിലെ പരിശോധനയില്‍ സുനന്ദയുടെ പേഴ്‌സില്‍നിന്നു വിഷാദരോഗത്തിനുള്ള ആല്‍പ്രാക്‌സ് എന്ന മരുന്ന് പോലീസിനു ലഭിച്ചിരുന്നു. 20 ഗുളികകളുടെ സ്‌ട്രിപ്പില്‍ ഏതാനും ഗുളികകള്‍ മാത്രമേ അവശേഷിച്ചിരുന്നുള്ളൂ. അത്രയും മരുന്ന് സുനന്ദ പുഷ്‌കര്‍ കഴിച്ചിട്ടുണെ്‌ടന്നു പോസ്റ്റ്‌മോര്‍ട്ടത്തില്‍ കണെ്‌ടത്തിയതായാണ് അറിയുന്നത്. മരുന്നുകള്‍ ഒരുമിച്ചു കഴിച്ചതാണോ പെട്ടെന്നുള്ള മരണകാരണമെന്ന് അന്തിമ പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടില്‍ മാത്രമേ വ്യക്തമാവുകയുള്ളൂ. പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടുകൂടി ഉള്‍പ്പെടുത്തി മജിസ്‌ട്രേറ്റ് തയാറാക്കുന്ന പ്രാഥമിക അന്വേഷണ റിപ്പോര്‍ട്ട് ഉടന്‍ പോലീസിനു കൈമാറും. ഈ റിപ്പോര്‍ട്ടിലാകും ശശി തരൂരിനെതിരേ കേസെടുക്കണമോ എന്ന കാര്യത്തില്‍ നിര്‍ദേശമുണ്‌ടാകുക. തനിക്കെതിരേ കേസെടുത്താല്‍ കേന്ദ്രമന്ത്രിസ്ഥാനം രാജിവയ്‌ക്കുന്ന കാര്യം ശശി തരൂര്‍ ആലോചിക്കുന്നതായും റിപ്പോര്‍ട്ടുണ്‌ട്. സംഭവത്തില്‍ ശക്തമായ അന്വേഷണവുമായി മുന്നോട്ടു പോകുമെന്നു കേന്ദ്ര ആഭ്യന്തരമന്ത്രി സുശീല്‍കുമാര്‍ ഷിന്‍ഡെയും വ്യക്തമാക്കി. ഇതിനിടെ സുനന്ദയുടെ ചിതാഭസ്‌മം ഗംഗയില്‍ നിമജ്ജനം ചെയ്യാന്‍ ശശി തരൂരും സുനന്ദയുടെ മകന്‍ ശിവ് മേനോനും ഹരിദ്വാറിലേക്കു പോയി.
.