Home » » പാലക്‌ ചിക്കന്‍.

പാലക്‌ ചിക്കന്‍.

Written By Unknown on Monday, 20 January 2014 | 05:09




പാലക്‌ ഇലക്കറിയായതുകൊണ്ടുതന്നെ ആരോഗ്യം നല്‍കുന്ന ഒരു ഭക്ഷ്യവിഭവം കൂടിയാണ്‌. ധാരാളം നാരുകള്‍ അടങ്ങിയിട്ടുള്ള ഈ ഇലക്കറികൊണ്ട്‌ പല വിഭവങ്ങളും ഉണ്ടാക്കാം. പാലക്‌ പനീര്‍, ആലു പാലക്‌ തുടങ്ങിയവ ഇതുകൊണ്ടുണ്ടാക്കാവുന്ന വിഭവങ്ങളാണ്‌. നോണ്‍ വെജിറ്റേറിയന്‍ പ്രേമികള്‍ക്ക്‌ ഇവയ്‌ക്കൊപ്പവും പാലക്‌ ഉപയോഗിക്കാം. ഇതാ, പാലക്‌ ചിക്കന്‍ എങ്ങനെ തയ്യാറാക്കാമെന്നു നോക്കൂ.
1. ചിക്കന്‍-കാല്‍ കിലോ
2. പാലക്‌-അര കിലോ
3. സവാള-ഒന്ന്‌
4. വയനയില-1
5. ഇഞ്ചി വെളുത്തുള്ളി പേസ്റ്റ്‌-1 ടീസ്‌പൂണ്‍
6. പച്ചമുളക്‌-5
7. തൈര്‌-ഒരു ടേബിള്‍ സ്‌പൂണ്‍
8. ജീരകം-ഒരു ടീസ്‌പൂണ്‍
9. മഞ്ഞള്‍പ്പൊടി-1 ടീസ്‌പൂണ്‍
10. മല്ലിപ്പൊടി-ഒരു ടീസ്‌പൂണ്‍
11. പഞ്ചസാര-1 ടീസ്‌പൂണ്‍
12. ഫ്രഷ്‌ ക്രീം-ഒരു ടീസ്‌പൂണ്‍
13. ഉപ്പ്‌
14. ചെറുനാരങ്ങാനീര്‌
ചിക്കന്‍ കഴുകി ഉപ്പ്‌, മഞ്ഞള്‍പ്പൊടി, ചെറുനാരങ്ങാനീര്‌ എന്നിവ ചേര്‍ത്തു പുരട്ടി വയ്‌ക്കുക. പാലക്‌ കഴുകി വേവിച്ച്‌ പച്ചമുളകു ചേര്‍ത്തരച്ചു വയ്‌ക്കുക. സവാളയും അരച്ചു വേറെ വയ്‌ക്കണം. ഒരു പാനില്‍ എണ്ണ തിളപ്പിയ്‌ക്കുക. ഇതില്‍ ജീരകം പൊട്ടിയ്‌ക്കണം. അരച്ചു വച്ച സവാള ഇതിലേക്കു ചേര്‍ത്ത്‌ വഴറ്റുക. ഇഞ്ചി-വെളുത്തുള്ളി പേസ്റ്റും മല്ലിപ്പൊടിയും ഇതിലേക്കു ചേര്‍ത്തു വഴറ്റണം. അരച്ചു വച്ചിരിക്കുന്ന പാലക്‌ ഇതിലേയ്‌ക്കു ചേര്‍ത്തിളക്കുക. രണ്ടു മിനിറ്റു കഴിയുമ്പോള്‍ ചിക്കന്‍ ഇതിലേക്കു ചേര്‍ത്തിളക്കണം. തൈരില്‍ പഞ്ചസാര ചേര്‍ത്തിളക്കി ഇതും ചിക്കനിലേക്കു ചേര്‍ക്കുക. ഇത്‌ പാകത്തിനു വെള്ളം ചേര്‍ത്ത്‌ അടച്ചു വച്ചു വേവിയ്‌ക്കണം. വെന്തു കുറുകിക്കഴിയുമ്പോള്‍ ഫ്രഷ്‌ ക്രീം ചേര്‍ത്തിളക്കി വാങ്ങി വയ്‌ക്കാം.
Share this article :

 
Copyright © 2014. Mvartha.com - All Rights Reserved
Proudly powered by axinture
Powered by Blogger.