ആഗ്‌ന മീഡിയായുടെ ബാനറില്‍ നവാഗതനായ മനോജ് ആലുങ്കല്‍ കഥയെഴുതി സംവിധാനംചെയ്യുന്ന ഇതിനുമപ്പുറം എന്ന ചിത്രത്തില്‍ മീരാ ജാസ്‌മിന്‍ കയര്‍ തൊഴിലാളിയായ കേന്ദ്രകഥാപാത്രത്തെ അവതരിപ്പിക്കുന്നു. രണ്‌ടാമത് ആലോചിക്കാതെ ഇഷ്‌ടപുരുഷനോടൊപ്പം ഇറങ്ങിത്തിരിച്ച ഒരു പെണ്‍കുട്ടി അനുഭവിക്കേണ്‌ടിവരുന്ന തിക്താനുഭവങ്ങളാണ് ഹൃദയസ്‌പര്‍ശിയായി ഗ്രാമീണ പശ്ചാത്തലത്തില്‍ ഈ ചിത്രത്തില്‍ ദൃശ്യവത്‌കരിക്കുന്നത്.
ഇടത്തരം സമ്പന്നമായ നായര്‍ കുടുംബത്തില്‍ ജനിച്ചുവളര്‍ന്ന രുഗ്‌മിണിക്ക് ചൊവ്വാദോഷമുള്ളതിനാല്‍ അനുയോജ്യനായ വരനെ കണ്‌ടുപിടിക്കാന്‍ നന്നായി ബുദ്ധിമുട്ടേണ്‌ടിവന്നു. പക്ഷേ, വിവാഹത്തിന്റെ തലേദിവസം രുഗ്‌മിണി ആരുമറിയാതെ തറവാട്ടിലെ ആശ്രിതനായ കാര്‍ത്തികേയന്റെകൂടെ ഒളിച്ചോടി. അതോടെ വീട്ടുകാരുമായുള്ള ബന്ധം അവസാനിച്ചു.
സ്‌നേഹസമ്പൂര്‍ണവും സന്തോഷകരവുമായ ദാമ്പത്യജീവിതത്തില്‍ രുഗ്‌മിണിക്ക് രണ്‌ടു പെണ്‍കുട്ടികള്‍ ജനിച്ചു. ഒരു മകള്‍ ഊമയായിരുന്നു. ജീവിതംതേടി ഗ്രാമത്തിലെത്തിയ രുഗ്‌മിണിയും കാര്‍ത്തികേയനും ശാന്തമായി കുടുംബം മുന്നോട്ടു കൊണ്‌ടുപോകുമ്പോള്‍ സംഭവിച്ചത് മറ്റൊരു ദുരന്തമായിരുന്നു.
സത്യത്തില്‍ കാര്‍ത്തികേയന്‍ മോഹിച്ചത് രുഗ്‌മ ണിയുടെ സ്വത്തായിരുന്നു. അതു കിട്ടില്ലെന്ന് ഉറപ്പായതേടെ തനിനിറം കാണിച്ചുതുടങ്ങി. ഒടുവില്‍ പണിയെടുക്കുന്ന സ്ഥലത്ത് ദേവു എന്ന സ്‌ത്രീയുമായി അടുപ്പത്തിലായ കാര്‍ത്തികേയന്‍ വീട്ടില്‍ വരാതെയായി. അതു ചോദ്യം ചെയ്‌തതോടെ കാര്‍ത്തികേയന്‍ ദേവുവുമായി ഒളിച്ചോടി. രണ്‌ടു കുട്ടികളെയുംകൊണ്‌ട് അന്യദേശത്ത് സഹായിക്കാന്‍ ആരുമില്ലാതെ ഒറ്റപ്പെട്ടുപോയ രുഗ്‌മിണി അപ്പോള്‍ ഗര്‍ഭിണിയായിരുന്നു.
തുടര്‍ന്നു മക്കള്‍ക്കായി ഭര്‍ത്താവ് ജോലിചെയ്‌തിരുന്ന കയര്‍ഫാക്‌ടറിയില്‍ ജോലിക്കു കയറി. തുടര്‍ന്നുള്ള രുഗ്‌മിണിയുടെ ദുരിതക്കാഴ്‌ചകളുടെ ദൃശ്യാവിഷ്‌കാരമാണ് ഇതിനുമപ്പുറം എന്ന ചിത്രത്തില്‍ മനോജ് ആലുങ്കല്‍ ദൃശ്യവത്‌കരിക്കുന്നത്.
മുണ്‌ടും ബ്ലൗസും ഒരു മേല്‍തോര്‍ത്തുമായി തനി സാധാരണക്കാരിയായ രുക്‌മിണിയെ മീരാ ജാസ്‌മിന്‍ അവതരിപ്പിക്കുന്നു. കാര്‍ത്തികേയനായി റിയാസ് ഖാന്‍ പ്രത്യക്ഷപ്പെടുന്നു. ലക്ഷ്‌മിപ്രിയയാണ് ദേവു.
സിദ്ധിഖ്, ലാലു അലക്‌സ്, ടോണി, വിജയകുമാര്‍, കലാശാല ബാബു, നാരായണന്‍കുട്ടി, വാഴൂര്‍ രാജന്‍, സോനാ നായര്‍, കുളപ്പുള്ളി ലീല, മീനാ ഗണേഷ് തുടങ്ങിയവരാണ് മറ്റു പ്രമുഖ താരങ്ങള്‍.
മനോജ് ആലുങ്കല്‍, ഭരതന്‍ ഞാറയ്‌ക്കല്‍, ശ്രീകുമാര്‍ എന്നിവര്‍ ചേര്‍ന്നാണ് തിരക്കഥയെഴുതുന്നത്. എം.ജെ. രാധാകൃഷ്‌ണനാണ് കാമറാമാന്‍.

.jpg)