നീര വൃത്തിയോടെയും പുതുമയോടെയും ശേഖരിക്കാന്‍ കാസറഗോഡ് കേന്ദ്രതോട്ടവിള ഗവേഷണ സ്ഥാപനം ഒരു ലഘു ഉപകരണം വികസിപ്പിച്ചു. ചൊട്ടയുടെ വ്യാസമനുസരിച്ച് ഘടിപ്പിക്കാവുന്ന ഒരറ്റം അടച്ച ഒരു പിവിസി കുഴലാണിത്. മറ്റേയറ്റം ചൊട്ടയുടെ മുറിഭാഗത്ത് ഘടിപ്പിക്കാവുന്ന രീതിയിലായിരിക്കും. ചൊട്ടയുടെ മുറിഭാഗത്ത് വിടവില്ലാത്ത വിധം ഘടിപ്പിക്കാവുന്നതിനാല്‍ നീര പുറത്തേക്ക് ഒലിച്ചുപോകുന്നില്ല. ഇതിനോട് ഒരു പൈപ്പ് ഘടിപ്പിച്ചതിനുശേഷം അതിന്റെ മറുഭാഗം നീര ശേഖരിക്കാനുള്ള പാത്രത്തിലേക്ക് ഘടിപ്പിക്കുന്നു. ചൊട്ടയുടെ മുറിഭാഗത്തു നിന്ന് ഒഴുകി വരുന്ന നീര കുഴലിലൂടെ പൈപ്പ് വഴി പാത്രത്തിലെത്തും. നീര ശേഖരിക്കാനുള്ള പാത്രം ഐസ് നിറച്ച ഒരു പെട്ടിയിലാണ് (ശരല യീഃ) വയ്‌ക്കുന്നത്. ചൊട്ടയുടെ മുറിഭാഗത്ത് ഘടിപ്പിക്കുന്ന കുഴല്‍ മുതല്‍ ശേഖരിക്കുന്ന പാത്രം വരെ യാതൊന്നും തുറന്നിരിക്കുന്നില്ല. എല്ലാം പൂര്‍ണ്ണമായി അടച്ച് വച്ചിരിക്കും. ശീതികരിച്ച അവസ്ഥയിലായതിനാല്‍ അത് പുളിച്ചുപോകുന്നില്ല. അതിനാല്‍ ചുണ്ണാമ്പ് ആവശ്യമായി വരുന്നില്ല. ഇപ്രകാരം ശേഖരിക്കുന്ന നീര ശുദ്ധവും ആരോഗ്യകരവും അങ്ങനെ തന്നെ പാനീയമായി ഉപയോഗിക്കാവുന്നതുമാണ്. രാസപദാര്‍ത്ഥങ്ങളൊന്നും ചേര്‍ക്കാതെ തന്നെ ഇതില്‍ നിന്ന് നാളികേര തേന്‍, ചക്കര, തെങ്ങിന്‍ പഞ്ചസാര തുടങ്ങിയവ ഉത്‌പാദിപ്പിക്കാം. ഇത് സ്ഥാപിക്കാന്‍ തെങ്ങൊന്നിന് ഏകദേശം 1000 രൂപ ചെലവുവരും.
ദിവസം രണ്ടു തവണ രാവിലെയും വൈകുന്നേരവും നീര ചെത്താം. ആരോഗ്യമുള്ള തെങ്ങില്‍ നിന്ന് ഒരു ദിവസം 15 - 20 ലിറ്റര്‍ നീര ലഭിക്കും. ഒരേ പൂങ്കുലയില്‍ നിന്നു തന്നെ നീരയും തേങ്ങയും ഉത്‌പാദിപ്പിക്കാന്‍ സാധിക്കും, ഈ സാങ്കേതിക വിദ്യവഴി നാളികേരോത്‌പാദനം ഉപേക്ഷിക്കാതെ തന്നെ കൃഷിയിടത്തില്‍ നിന്നുള്ള വരുമാനം വര്‍ദ്ധിപ്പിക്കാനും കഴിയും.
നൂതന സാങ്കേതിക വിദ്യയുടെ മേന്മകള്‍
� ശുദ്ധവും ആരോഗ്യകരവുമായ നീര ലഭിക്കുന്നു.
� ആരോഗ്‌യകരമാം വിധം നീര ശേഖരിക്കാന്‍ കഴിയുന്നു. ചുണ്ണാമ്പോ രാസപദാര്‍ത്ഥങ്ങളോ കലരാത്തതിനാല്‍ ഉടനടി പാനീയമായി ഉപയോഗിക്കാം. തെങ്ങിന്‍ പഞ്ചസാര, ചക്കര, തേന്‍ മുതലായ ഉത്‌പന്നങ്ങള്‍ നിര്‍മ്മിക്കാം.
� എല്ലാ ഭാഗവും ഊരി മാറ്റാവുന്നതിനാല്‍ അനായാസം വൃത്തിയാക്കാം.
� പ്രാണികളോ ഉറുമ്പോ പൊടിയോ കലര്‍ന്ന് മലിനമാകുന്നില്ല. തെങ്ങിന് ഹാനികരമായ കീടങ്ങളെ ഇതിലടങ്ങിയിരിക്കുന്ന ചില ഘടകങ്ങള്‍ (ഢീഹമശേഹല)െ ആകര്‍ഷിക്കുന്നുണ്ട്. എന്നാല്‍ ഉപകരണം അടച്ച് വച്ചിരിക്കുന്നതിനാല്‍ ഈ ഗന്ധം പുറത്തേക്ക് വരുന്നില്ല.
� ഐസ് പെട്ടിയില്‍ സൂക്ഷിക്കുന്നതിനാല്‍ അതേപടി സംസ്‌കരിക്കാം.
� വളരെ ചെലവ് കുറഞ്ഞതും പ്രാദേശിക ലഭ്യമായ വസ്‌തുക്കള്‍ കൊണ്ട് ആര്‍ക്കും തയ്യാറാക്കാവുന്നതുമാണ്.
� തെങ്ങു ചെത്തുന്നതില്‍ പരിചയമില്ലാത്ത തെങ്ങുകയറ്റക്കാര്‍ക്കു പോലും സ്‌ത്രീ-പുരുഷ ഭേദമന്യെ ഇത് അനായാസം ചെയ്യാം.
കടപ്പാട്: കേരളകര്‍ഷകന്‍