കരിക്കിന്‍ വെള്ളത്തില്‍ ആരോഗ്യകരമായ എല്ലാ പോഷകമൂല്യങ്ങളും ദ്രാവകരൂപത്തില്‍ അടങ്ങിയിട്ടുണ്ട്. ഇളനീരില്‍ പഞ്ചസാരയുടെ അളവ് ഏതാണ്ട് 5.5 ശതമാനമാണ്. കൂടാതെ 100 മില്ലി കരിക്കിന്‍ വെള്ളത്തില്‍ 312 മില്ലി ഗ്രാം പൊട്ടാസ്യം, 105 മി.ഗ്രാം സോഡിയം, 29 മി.ഗ്രാം കാല്‍സ്യം, 37 മി.ഗ്രാം. ഫോസ്‌ഫറസ്, 0.1 മി.ഗ്രാം ഇരുമ്പ്, 0.04 മി.ഗ്രാം കോപ്പര്‍, 24 മി.ഗ്രാം സള്‍ഫര്‍, 30 മി.ഗ്രാം മഗ്നീഷ്യം തുടങ്ങിയ ലവണങ്ങളും വിറ്റാമിന്‍ ബിയും സിയും ചെറിയ തോതില്‍ മാംസ്യവും കൊഴുപ്പും അടങ്ങിയിട്ടുണ്ട്. രോഗികള്‍ക്ക് ക്ഷീണം അകറ്റാനും ഗ്ലൂക്കോസിനു പകരവും കരിക്കിന്‍ വെള്ളം ഡോക്‌ടര്‍മാര്‍ നിര്‍ദ്ദേശിക്കുന്നു. ദഹിക്കാന്‍ എളുപ്പമായതിനാല്‍ നവജാത ശിശുക്കള്‍ക്കു പോലും നല്‍കാം. വേനല്‍ചൂടില്‍ ശരീരം തണുപ്പിക്കാന്‍ ഏറ്റവും ഉത്തമം. കൂടാതെ അനേകം ഔഷധഗുണങ്ങളും ഇളനീരിനുണ്ട്.
ചിക്കന്‍പോക്‌സ്, വിയര്‍പ്പുകുരു, പൊങ്ങന്‍ പനി മുതലായ രോഗങ്ങള്‍ക്ക് ലേപനമായി ഇളനീര്‍ നല്‍കാറുണ്ട്. തിമിരം പോലുള്ള നേത്രരോഗങ്ങള്‍ക്കായുള്ള ആയുര്‍വേദ ഔഷധമായി ഇളനീര്‍ കുഴമ്പ് ഉപയോഗിക്കാം. വയറിളക്കം, ഛര്‍ദ്ദി, അതിസാരം, കോളറ പോലെ ശരീരത്തില്‍ നിന്ന് ജലാംശവും ധാതുലവണങ്ങളും നഷ്‌ടപ്പെടുന്ന രോഗങ്ങള്‍ക്ക് ഇളനീര്‍ ഫലപ്രദമായ ഔഷധമാണ്. അള്‍സര്‍, ആമാശയാര്‍ബുദം, മഞ്ഞപ്പിത്തം മുതലായ രോഗങ്ങള്‍ക്ക് ഇളനീര്‍ കാമ്പ് കഴിക്കുന്നത് വളരെ നല്ലതാണ്. തൊലിപ്പുറത്തും വായിലും മറ്റുമുണ്ടാകുന്നന ക്യാന്‍സര്‍ രോഗത്തിന് പ്രകൃതി ചികില്‍സാവിധിയില്‍ ഇളനീര്‍ ഔഷധമാണ്. കുടലിലെ വിരകളെ നശിപ്പിക്കാനും വൃക്കകളിലേക്കുള്ള രക്തപ്രവാഹം വര്‍ദ്ധിപ്പിക്കുന്നതി വഴി മൂത്രാശയ രോഗങ്ങളേയും മൂത്രാശയ കല്ലുകളെയും തടയുവാനും ഇളനീര്‍ സഹായകമാണ്. ദിവസവും കരിക്കിന്‍ വെള്ളമുപയോഗിച്ച് മുഖം കഴുകുന്നതും നന്ന്.