Home » » ചന്ദ്രശേഖരന്റെ കൊലപാതകത്തെ പാര്‍ട്ടി അന്നു തന്നെ അപലപിച്ചതാണ്‌- ടി.പി.രാമകൃഷ്‌ണന്‍ ( ജില്ലാ സെക്രട്ടറി കോഴിക്കോട്‌)

ചന്ദ്രശേഖരന്റെ കൊലപാതകത്തെ പാര്‍ട്ടി അന്നു തന്നെ അപലപിച്ചതാണ്‌- ടി.പി.രാമകൃഷ്‌ണന്‍ ( ജില്ലാ സെക്രട്ടറി കോഴിക്കോട്‌)

Written By Unknown on Thursday, 23 January 2014 | 23:43


ടി.പി.ചന്ദ്രശേഖരന്‍ കൊലചെയ്യപ്പെട്ട സംഭവത്തെ രാഷ്‌ട്രീയ കൊലപാതകമാണെന്ന്‌ ചിത്രീകരിക്കുകയും, പാര്‍ട്ടിനേതാക്കളെ അപഹസ്യരാക്കാനും നടത്തിയ നീക്കത്തിനേറ്റ തിരിച്ചടിയാണിത്‌. ക്രിമിനല്‍ ഗുണ്ടകള്‍ നടത്തിയ കൊലപാതകമാണെന്നാണ്‌ കോടതി കണ്ടെത്തിയിട്ടുള്ളത്‌. അവര്‍ക്ക്‌ സി.പി.എമ്മിമായി ഏതെങ്കിലും ബന്ധമുണ്ടെന്ന്‌ കോടതി നിരീക്ഷിച്ചിട്ടില്ല.
കള്ള സാക്ഷികളെ സൃഷ്‌ടിച്ചും, മൃഗീയ മര്‍ദ്ദനമുറകള്‍ അഴിച്ച്‌ വിട്ടും, സി പി എം നേതാക്കള്‍ക്കെതിരെ തെളിവുകള്‍ സൃഷ്‌ടിക്കാന്‍ ശ്രമിച്ചിട്ടും വിലപ്പോയില്ല. മോഹനന്‍ മാസ്റ്ററെ കുറ്റ വിമുക്തനാക്കിയ കോടതി നടപടി തെളിയിക്കുന്നത്‌ അതുതന്നെയാണ്‌.
ചന്ദ്രശേഖരന്റെ കൊലപാതകത്തെ പാര്‍ട്ടി അന്നു തന്നെ അപലപിച്ചതാണ്‌. പാര്‍ട്ടിക്കതില്‍ പങ്കില്ലെന്ന്‌ വ്യക്തമാക്കിയതുമാണ്‌. എന്നിട്ടും രാഷ്‌ട്രീയ ലക്ഷ്യത്തോടെ പാര്‍ട്ടിയെ ആക്രമിച്ചും ഈ വിധി പ്രസ്‌താവന വേളയില്‍ പാര്‍ട്ടിയെ വേട്ടയാടാനായി കാത്തിരുന്നവര്‍ നിരാശരായി. പാര്‍ട്ടി നിലപാട്‌ ശരിതന്നെയെന്നാണ്‌ ഈ കോടതി വിധി തെളിയിക്കുന്നത്‌.
Share this article :

 
Copyright © 2014. Mvartha.com - All Rights Reserved
Proudly powered by axinture
Powered by Blogger.