തിരുവനന്തപുരം: സംസ്ഥാനത്ത് ഒഴിവുളള തസ്‌തികകളില്‍ നിലവിലുളള റാങ്ക്‌ലിസ്റ്റുകളില്‍നിന്ന് നിയമനം നല്‍കാതെ ഉദ്യോഗാര്‍ത്ഥികളെ നിരന്തരമായി വഞ്ചിക്കുന്ന സര്‍ക്കാര്‍ നിലപാടില്‍ പ്രതിഷേധിച്ച് യുവമോര്‍ച്ചയുടെ നേതൃത്വത്തിലുളള പി.എസ്.സി. റാങ്ക്‌ഹോള്‍ഡേഴ്‌സ് സംയുക്തസമരസമിതിയുടെ ആഭിമുഖ്യത്തില്‍ നിയമസഭക്കുമുന്നില്‍ കൂട്ട ആത്മഹത്യക്കു ശ്രമം നടത്തി. ആയിരത്തോളം ഉദ്യോഗാര്‍ത്ഥികളും അവരുടെ കുടുംബാംഗങ്ങളും, കുട്ടികള്‍ ഉള്‍പ്പെടെയുളളവര്‍ ഗാന്ധിപാര്‍ക്കില്‍ ഗാന്ധിപ്രതിമക്കുമുന്നില്‍ പുഷ്‌പാര്‍ച്ചന നടത്തിയതിനുശേഷമാണ് നിയമസഭ മാര്‍ച്ച് തുടങ്ങിയത്. യുവമോര്‍ച്ച റാങ്ക്‌ഹോള്‍ഡേഴ്‌സ് നേതാക്കള്‍ പുഷ്‌പാര്‍ച്ചനക്ക് നേതൃത്വം നല്‍കി. മണ്ണെണ്ണ നിറച്ച ക്യാനുകള്‍ കൈയ്യില്‍പിടിച്ചാണ് പെണ്‍കുട്ടികള്‍ ഉള്‍പ്പെടെയുളളവര്‍ മാര്‍ച്ചില്‍ അണിനിരന്നത്. നിയമസഭക്കുമുന്നില്‍ പോലിസ് ബാരിക്കേഡുയര്‍ത്തി മാര്‍ച്ച് തടഞ്ഞു. സംയുക്തസമരസമിതി കണ്‍വീനര്‍ ആദര്‍ശ് സ്വാഗതം പറഞ്ഞു. യുവമോര്‍ച്ച സംസ്ഥാന പ്രസിഡന്‍റും, റാങ്കഹോള്‍ഡേഴ്‌സ് സംയുക്തസമരസമിതി ചെയര്‍മാനുമായ അഡ്വ. പി.സുധീര്‍ അദ്ധ്യക്ഷനായി. ബി.ജെ.പി. സംസ്ഥാന ജനറല്‍സെക്രട്ടറി കെ.സുരേന്ദ്രന്‍ മാര്‍ച്ച് ഉദ്‌ഘാടനംചെയ്‌തു. ഉമ്മന്‍ചാണ്ടി സര്‍ക്കാര്‍ നിരന്തരം യുവാക്കളെ വഞ്ചിക്കുന്നു. ഒഴിവുളള തസ്‌തികകളില്‍ നിലവിലുളള റാങ്ക്‌ലിസ്റ്റുകളില്‍നിന്ന് നിയമനം നടത്താതെ ലക്ഷങ്ങള്‍ കോഴവാങ്ങി പിന്‍വാതില്‍ നിയമനങ്ങള്‍ നടത്തുകയാണ്. യുവാക്കള്‍ക്ക് ആത്മഹത്യ ചെയ്യറുകയല്ലാതെ മറ്റുവഴിയില്ല അദ്ദേഹം പറഞ്ഞു. തുടര്‍ന്ന് യുവമോര്‍ച്ച സംസ്ഥാന സെക്രട്ടറിയും, സംയുക്തസമരസമിതി ജോ. കണ്‍വീനറുമായ സജികുമാറിന്‍െറ നേതൃത്വത്തില്‍ പത്തോളം യുവമോര്‍ച്ച റാങ്ക്‌ഹോള്‍ഡേഴ്‌ള് പ്രവര്‍ത്തകര്‍ ആത്മഹത്യക്കു തയ്യാറായി മണ്ണെണ്ണ തലയില്‍ ഒഴിക്കുന്ന സമയത്ത് പോലീസ് ജലപീരങ്കി പ്രയോഗിക്കുകയും ബലപ്രയോഗം നടത്തി അറസ്റ്റുചെയ്‌തു നീക്കുകയും ചെയ്‌തു. മണ്ണെണ്ണ ഉളളില്‍ചെന്ന് ഗുരതരാവസ്ഥയിലായ യുവമോര്‍ച്ച ജില്ല നേതാക്കളായ സതീശന്‍, സജീവ്, കരമന പ്രവീണ്‍ എന്നിവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
യുവമോര്‍ച്ച സംസ്ഥാന ജന.സെക്രട്ടറി കെ.ബിജുമോന്‍, വൈസ്‌പ്രസിഡന്‍റുമാരായ അഡ്വ. ആര്‍.എസ്.രാജീവ്, അഡ്വ. കെ.എസ്. ഷൈജു, സംസ്ഥാന സെക്രട്ടറി ലിജിന്‍ലാല്‍, ജില്ല പ്രസിഡന്‍റ് മുളയറ രതീഷ്, റാങ്ക്‌ഹോള്‍ഡോഴ്‌സ് നേതാക്കളായ നിശാന്ത്, ആര്‍.എസ്.സമ്പത്ത്, മണവാരി രതീഷ്, അരുണ്‍, മനോഹരന്‍, ദിപിന്‍, മഹേഷ് എന്നിവര്‍ നേതൃത്വം നല്‍കി.
യുവമോര്‍ച്ച സംസ്ഥാന ജന.സെക്രട്ടറി കെ.ബിജുമോന്‍, വൈസ്‌പ്രസിഡന്‍റുമാരായ അഡ്വ. ആര്‍.എസ്.രാജീവ്, അഡ്വ. കെ.എസ്. ഷൈജു, സംസ്ഥാന സെക്രട്ടറി ലിജിന്‍ലാല്‍, ജില്ല പ്രസിഡന്‍റ് മുളയറ രതീഷ്, റാങ്ക്‌ഹോള്‍ഡോഴ്‌സ് നേതാക്കളായ നിശാന്ത്, ആര്‍.എസ്.സമ്പത്ത്, മണവാരി രതീഷ്, അരുണ്‍, മനോഹരന്‍, ദിപിന്‍, മഹേഷ് എന്നിവര്‍ നേതൃത്വം നല്‍കി.







