Home » » ആം ആദ്മി പാർട്ടി നേതാവ് കുമാർ ബിശ്വാസിനെ അറസ്റ്റു ചെയ്യണം: മഹിളാ മോർച്ച.

ആം ആദ്മി പാർട്ടി നേതാവ് കുമാർ ബിശ്വാസിനെ അറസ്റ്റു ചെയ്യണം: മഹിളാ മോർച്ച.

Written By Unknown on Wednesday, 22 January 2014 | 05:06

തിരുവനന്തപുരം: മലയാളികളായ നഴ്‌സുമാരെ അധിക്ഷേപിച്ച ആം ആദ്മി പാർട്ടി നേതാവ്കുമാർ ബിശ്വാസിനെ അറസ്റ്റു ചെയ്യണമെന്നു മഹിളാ മോർച്ച സംസ്ഥാന അദ്ധ്യക്ഷ അഡ്വ പിഎസ് ഗീതാകുമാരി ആവശ്യപ്പെട്ടു.

മലയാളികളായ കറുത്ത നഴ്‌സുമാരെ കണ്ടാൽ സിസ്റ്റർ എന്നു വിളിക്കുവാൻ മാത്രമേസാധിക്കുകയുള്ളൂ, മറ്റൊന്നും തോന്നുകയില്ല എന്ന കുമാർ ബിശ്വാസിൻറെ പ്രസംഗംസംസ്കാര ശൂന്യവും, വംശീയ അധിക്ഷേപവുമാണ്. ജീവിതം മുഴുവനും സാമൂഹ്യസേവനത്തിനുവേണ്ടി സമർപ്പിച്ച വിലയേറിയ ജീവിതങ്ങളാണ് നഴ്‌സുമാരുടേതു. തുച്ഛമായ ശമ്പളത്തിന്മണിക്കൂറുകളോളം പണിയെടുക്കുന്ന നഴ്സിംഗ് സമൂഹമാണ് സർക്കാർ, സ്വകാര്യ മേഖലയിലെആശുപത്രികളുടെ നിലനിൽപിനാധാരം.

ആം ആദ്മി പാര്‍ട്ടിയുടെ  ഉന്നതാധികാര സമിതിയിലെ ഒൻപത് അംഗങ്ങളിൽപെട്ട കുമാർബിശ്വാസിൻറെ വാക്കുകൾ ആ പാർട്ടിയുടെ സംസ്കാരത്തെയാണ് സൂചിപ്പിക്കുന്നത്.കാശ്മീർ വിഷയത്തിൽ പ്രശാന്ത് ഭൂഷണ്‍ നടത്തിയ വിവാദ പരാമർശവും, ഡൽഹി നിയമമന്ത്രി സോമനാഥ് ഭാരതിയുടെ  വംശീയ അധിക്ഷേപവും, കുമാർ ബിശ്വാസിൻറെപ്രസ്താവനയും ദിശാബോധം നഷ്ടപ്പെട്ട ഒരു ആൾകൂട്ടമാണ് ആം ആദ്മി പാർട്ടി എന്നുതെളിയിക്കുന്നു. ഇത്തരം അരാഷ്ട്രീയവാദികളെ പൊതുരംഗത്തുനിന്നും അകറ്റിനിർത്തുവാൻസമൂഹം ഒന്നടങ്കം തയ്യാറാവണമെന്നും അഡ്വ ഗീതാകുമാരി ആവശ്യപ്പെട്ടു.
Share this article :

 
Copyright © 2014. Mvartha.com - All Rights Reserved
Proudly powered by axinture
Powered by Blogger.