ടി.പി. ചന്ദ്രശേഖരനെ ദാരുണമായി കൊലപ്പെടുത്തിയത് സി.പി.എം. നേതൃത്വം അറിഞ്ഞ് തന്നെയാണെന്ന് വ്യക്തമാക്കുന്നതാണ് ഈ കോടതി വിധി. സംശയത്തിന്റെ ആനുകൂല്യം നല്‍കി മോഹനന്‍ മാസ്റ്ററെ വിട്ടയച്ചുവെങ്കിലും, കുറ്റം ചെയ്‌തതായി തെളിഞ്ഞ കുഞ്ഞനന്തനും, രാമചന്ദ്രനും, സി.പി.എമ്മിന്റെ സജീപപ്രവര്‍ത്തകരും നേതാക്കളുമാണ്. കുഞ്ഞനന്തന്‍ കണ്ണൂര്‍ ജില്ലാകമ്മറ്റിയുമടക്കം രാമചന്ദ്രന്‍ കോഴിക്കോട് ജില്ലാകമ്മിറ്റിയുടേയും വക്താക്കളാണ്. നേതൃത്വം അറിഞ്ഞുള്ള കൊലപാതകത്തിന് ഇവരെ നിയോഗിക്കുകയായിരുന്നുവെന്ന് ഇപ്പോള്‍ ബോദ്ധായമായിരിക്കുന്നു.
കൊലനടത്തിയ പ്രതികള്‍ ക്വട്ടേഷന്‍ ഗുണ്ടകളാണ്. ഇവര്‍ക്ക് ടി.പി.ചന്ദ്രശേഖരനുമായി വ്യക്തിപരമായ ഒരു വിദ്വേഷവുമില്ല. ഇവരെ സി.പി.എം നേതൃത്വം കൊലനടത്താനായി നിയോഗിക്കുകയായിരുന്നു.
അന്വേഷണത്തിന്റെ ഗതിതടസ്സപ്പെടുത്താന്‍ പാര്‍ട്ടി തലത്തില്‍ തന്നെ ശ്രമങ്ങളുണ്ടായി. സാക്ഷികളെ ഭീഷണിപ്പെടുത്തി, മൊഴികള്‍ മാറ്റിച്ചു, അന്വേഷണ ഉദ്യോഗസ്ഥരേയും, മാധ്യമപ്രവര്‍ത്തകരേയും നിരന്തരമായി വേട്ടയാടി. പ്രതികള്‍ക്ക് ജയിലില്‍ സുഖവാസസൊകര്യങ്ങള്‍ ഏര്‍പ്പാടാക്കി, ഇതെല്ലാം അതിജീവിച്ചാണ്, ശക്തമായ വിധി ഉണ്ടായിരിക്കുന്നത്.
ഈ വിധിയില്‍ ഞങ്ങള്‍ പൂര്‍ണമായും തൃപ്‌തരല്ല, മോഹനന്‍ മാസ്റ്റര്‍ അടക്കം വെറുതെ വിട്ട പ്രതികള്‍ക്കെതിരെ, മേല്‍ക്കോടതിയില്‍ അപ്പീല്‍പോകും, ഈ കേസില്‍ സി.ബി.ഐ അന്വേഷണം തന്നെ വേണമെന്ന ആവശ്യത്തില്‍ ഞാന്‍ ഉറച്ചു നില്‍ക്കുന്നു. കാരണം, കൊലക്ക് പിന്നിലെ ഗൂഢാലലോചനകള്‍ ഇനിയും പുറത്ത് വന്നിട്ടില്ല.
രാഷ്‌ട്രീയ കൊലപാതകമല്ലെന്ന് തെളിഞ്ഞു