തിരുവനന്തപുരം: പാചകവാതക സബ്‌സിഡി
ലഭിക്കുന്നതിന് ഇപ്പോള്‍ ആധാര്‍ കാര്‍ഡ് നിര്‍ബന്ധമാക്കില്ലെന്നു മന്ത്രി
പി.കെ. കുഞ്ഞാലിക്കുട്ടി. പത്രസമ്മേളനത്തിനിടെ ഇതുസംബന്ധിച്ച ചോദ്യത്തിനു
മറുപടി പറയുകയായിരുന്നു അദ്ദേഹം. നയപരമായി തീരുമാനമെടുക്കേണ്‌ട വിഷയമാണ്.
എന്നാല്‍, നിലവിലെ സാഹചര്യത്തില്‍ സബ്‌സിഡിക്കായി ആധാര്‍
നിര്‍ബന്ധമാക്കാന്‍ സാധ്യതയില്ലെന്നും അദ്ദേഹം പറഞ്ഞു.
അധാര്‍ കാര്‍ഡിന് അനുകൂലമായി സംസ്ഥാനം സുപ്രീംകോടതിയില്‍ സത്യവാങ്‌മൂലം നല്‍കിയിട്ടില്ല. മന്ത്രിയും മന്ത്രിസഭയും അറിഞ്ഞുമാത്രമേ സത്യവാങ്‌മൂലം സമര്‍പ്പിക്കുകയുള്ളൂ. ജനങ്ങളുടെ വികാരം കണക്കിലെടുത്തേ ആധാര്‍ വിഷയങ്ങളില്‍ തീരുമാനമെടുക്കാന്‍ കഴിയൂകയുള്ളൂ. ജനങ്ങളുടെ താത്‌പര്യം മനസിലാക്കി മാത്രമേ ആധാറില്‍ തുടര്‍നടപടികള്‍ സ്വീകരിക്കുകയുള്ളൂവെന്നും അദ്ദേഹം കൂ ട്ടിച്ചേര്‍ത്തു.