പ്രോസിക്യൂഷന്‍ നിലപാട് ശരിവെക്കുന്ന വിധിയാണിത്. കൊലപാതകവും, കൊലക്ക് പിന്നിലെ ആസൂത്രണവും അസന്നിഗ്‌ധമായി തെളിയിക്കപ്പെട്ടിട്ടുണ്ട്. കോടതിവിധിയെ പൂര്‍ണമായും സ്വാഗതം ചെയ്യുന്നു. വിധിയുടെ പൂര്‍ണരൂപം മനസ്സിലാക്കിയതിന് ശേഷം, വെറുതെവിട്ട പ്രതികള്‍ക്കെതിരായി അപ്പീല്‍ നടപടികള്‍ സ്വീകരിക്കും.
പൊതുസമൂഹം ഒന്നടങ്കം കാത്തുനിന്നിരുന്ന വിധിയാണിത്. ദാരുണമായി കൊലനടത്തിയ ക്രിമിനല്‍ സംഘങ്ങള്‍ക്ക് ന്യായമായ ശിക്ഷകിട്ടണമെന്നാണ് പൊതുസമൂഹം ആഗ്രഹിച്ചത്. ഇവര്‍ കുറ്റക്കാരാണെന്ന് കോടതി പ്രഖ്യാപിച്ചതോടെ കുറ്റവാളികള്‍ക്കെതിരെ ശക്തമായ ശിക്ഷ ലഭിക്കുമെന്ന് വ്യക്തമായിക്കഴിഞ്ഞു.
സാക്ഷികളെ സ്വാധീനിച്ചും, തെളിവുകള്‍ ഇല്ലാതാക്കി കേസന്വേഷണത്തെ അട്ടിമറിക്കാനുള്ള നീക്കത്തിനേറ്റ കനത്ത ആഘാതമാണിത്. ഭീഷണികള്‍ക്കും ആരോപണങ്ങള്‍ക്കുമിടയിലും അന്വേഷണം സ്‌തുത്യര്‍ഹമായാണ് ഉദ്യോഗസ്ഥര്‍ നിറവേറ്റിയത്.
കൊലപാതക രാഷ്‌ട്രീയത്തിന് താക്കീത് ആകുന്നവിധത്തില്‍ ശക്തമായ വിധി ഇതിനെ തുടര്‍ന്ന ഉണ്ടാകുമെന്ന പ്രതീക്ഷയാണ് ഞങ്ങള്‍ക്കുള്ളത്.







