Home » » എയര്‍ഹോണിന്‌ പിന്നാലെയും ഋഷിരാജ്‌ സിംഗ്‌.

എയര്‍ഹോണിന്‌ പിന്നാലെയും ഋഷിരാജ്‌ സിംഗ്‌.

Written By Unknown on Tuesday, 14 January 2014 | 20:38

എത്ര വലിയതാരമായാലും ഹെല്‍മറ്റ്‌ വെച്ചില്ലെങ്കില്‍ നടപടി ഉറപ്പ്‌


ഇരുചക്രയാത്രക്കാര്‍ നിര്‍ബന്ധമായും ഹെല്‍മറ്റ്‌ ധരിച്ചിരിക്കണമെന്ന നിയമം കര്‍ക്കശമായി നടപ്പാക്കിയ ഋഷിരാജ്‌സിംഗ്‌, എയര്‍ഹോണ്‍ ഉപയോഗിക്കുന്നവര്‍ക്കെതിരെയും കര്‍ശനമായി രംഗത്തിറക്കുന്നു. എയര്‍ഹോണ്‍ സൃഷ്‌ടിക്കുന്ന പാരിസ്ഥിതിക ആരോഗ്യവിഷയങ്ങള്‍ പരിഗണിച്ച്‌ എയര്‍ഹോണ്‍ ഉപയോഗം കര്‍ശനമായി തടഞ്ഞ്‌കൊണ്ട്‌ സുപ്രീംകോടതി ഉത്തരവ്‌ പുറപ്പെടുവിച്ചിട്ടുണ്ട്‌. എന്നാലത്‌ ക്രിയാത്മകമായി നടപ്പാക്കുന്നതില്‍ അധികൃതരുടെ ഭാഗത്ത്‌ നിന്നോ, നിയമം അനുസരിക്കുന്ന കാര്യത്തില്‍ യാത്രികരുടെ ഭാഗത്ത്‌ നിന്നോ, ബസ്സും ലോറിയും മാത്രമല്ല, ഇരുചക്രവാഹനങ്ങള്‍വരെ എയര്‍ഹോണും മുഴക്കി തെരുവീഥികളിലൂടെ ചീറിപ്പായുന്നു.
ഈ സാഹചര്യത്തിലാണ്‌ എയര്‍ഹോണ്‍ ഉപയോഗിക്കുന്നവര്‍ക്കെതിരെ കടുത്ത നടപടികള്‍ സ്വീകരിക്കുമെന്ന്‌ ഋഷിരാജ്‌സിംഗ്‌ അറിയിച്ചിരിക്കുന്നത്‌.
എയര്‍ഹോണ്‍ ഉപയോഗിക്കുന്നതായി തെളിഞ്ഞാല്‍ അവരുടെ ലൈസന്‍സ്‌ റദ്ദാക്കും. വാഹനങ്ങളില്‍ എയര്‍ഹോണ്‍ ഉപയോഗിക്കുന്നതായി മനസ്സിലാക്കാന്‍ പൊതുജനങ്ങള്‍ക്കും മോട്ടോര്‍വാഹന വകുപ്പിനെ വിവരമറിയാക്കാമെന്നും, കര്‍ശനനടപടികള്‍ ഉടന്‍തന്നെ ഉണ്ടാകുമെന്നും അദ്ദേഹം അറിയിച്ചിട്ടുണ്ട്‌.
സിനിമയില്‍ ഹെല്‍മറ്റ്‌ വെക്കണമെന്ന നിര്‍ദ്ദേശത്തെ എതിര്‍ത്ത്‌ സിനിമാതാരങ്ങളുടെ നിലപാടുകളെ കര്‍ശനഭാഷയിലാണ്‌ അദ്ദേഹം വീണ്ടും വിമര്‍ശിച്ചിരിക്കുന്നത്‌. മോട്ടോര്‍വാഹന നിയമത്തില്‍ ഭേദഗതി വരുത്താത്തിടത്തോളം സിനിമയില്‍, ഹെല്‍മറ്റ്‌ വെക്കാതെ ബൈക്കോടിച്ചാല്‍, അത്‌ എത്ര വലിയ താരമായാലും നടപടി എടുക്കുമെന്നും ഋഷിരാജ്‌സിംഗ്‌ പറഞ്ഞു.

Share this article :

 
Copyright © 2014. Mvartha.com - All Rights Reserved
Proudly powered by axinture
Powered by Blogger.