Home » » ജസീറ തനിച്ചല്ല...

ജസീറ തനിച്ചല്ല...

Written By Unknown on Tuesday, 14 January 2014 | 20:35




എല്ലു തുളയുന്ന മഞ്ഞിന്‍ മഴയില്‍ ഇന്ദ്രപ്രസ്ഥത്തിലെ തെരുവോരത്ത്‌, പിഞ്ചുമക്കളെ മാറോട്‌ ചേര്‍ത്ത്‌ ഈ അമ്മ നടത്തുന്ന സഹനസമരം നാം കാണാതെ പോകുന്നതെന്തേ?
മണല്‍ മാഫിയകളുടെ കറന്‍സി കെട്ടുകള്‍ക്ക്‌ മുന്നില്‍ രാഷ്‌ട്രീയവും ഗവന്‍മാരുടെ നട്ടെല്ലുവളഞ്ഞപ്പോള്‍ സ്വജീവിതം കൊണ്ട്‌ ഈ വീട്ടമ്മ ഉയര്‍ത്തിപ്പിടിച്ചത്‌ നമ്മുടെ ആത്മാഭിമാനം കൂടിയാണ്‌.
റവന്യൂ അധികാരികളുടെ ഉറപ്പുകള്‍ക്ക്‌ പാഴ്‌ക്കടലാസിന്റെ വിലപോലുമില്ലെന്ന്‌ തിരിച്ചറിഞ്ഞാണ്‌ നീതിതേടി ജസീറ സെക്രട്ടറിയേറ്റിന്‌ മുന്നിലെത്തിയത്‌. മുഖ്യമന്ത്രിക്കും, സഹമന്ത്രിമാര്‍ക്കും, അനുചരവൃന്ദങ്ങള്‍ക്കുമൊന്നും അതൊക്കെയറിയാന്‍ എവിടെ സാവകാശം. പിന്നീടാണവര്‍ രാജ്യതലസ്ഥാനത്തെത്തിയത്‌. കോര്‍പ്പറേറ്റ്‌ വാഴ്‌ചയുടെ ഹര്‍ഷാരവങ്ങള്‍ക്കിടയില്‍ ദുര്‍ബലമായ ആ സ്വരം ആര്‌ കേള്‍ക്കാന്‍?
കേരളത്തെ പ്രതിനിധീകരിക്കുന്ന ഇടത്‌ വലത്‌ എം പിമാര്‍ പോലുമീ നൊമ്പര കാഴ്‌ചകള്‍ കാണുന്നില്ലല്ലോ. പക്ഷെ, ഈ സ്വരം ദുര്‍ബലമല്ലെന്ന്‌ കാലം തെളിയിക്കും സാഗരത്തിരമാലകള്‍ പോലെയത്‌ ഇരമ്പിയേറി ചിതറിത്തെറിക്കുക തന്നെ ചെയ്യും.
ഇന്നല്ലെങ്കില്‍ നാളെ- 
നിങ്ങളും പ്രതികരിക്കൂ
Share this article :

 
Copyright © 2014. Mvartha.com - All Rights Reserved
Proudly powered by axinture
Powered by Blogger.