Home » » ബജറ്റ്‌ വ്യാപാരികള്‍ക്കു പൂര്‍ണമായും നിരാശാജനകമെന്നു കേരള വ്യാപാരി വ്യവസായി ഏകോപനസമിതി

ബജറ്റ്‌ വ്യാപാരികള്‍ക്കു പൂര്‍ണമായും നിരാശാജനകമെന്നു കേരള വ്യാപാരി വ്യവസായി ഏകോപനസമിതി

Written By Unknown on Saturday, 25 January 2014 | 00:14

കോഴിക്കോട്‌: സംസ്ഥാന ബജറ്റ്‌ വ്യാപാരികള്‍ക്കു പൂര്‍ണമായും നിരാശാജനകമെന്നു കേരള വ്യാപാരി വ്യവസായി ഏകോപനസമിതി സംസ്ഥാന പ്രസിഡന്റ്‌ ടി.നസിറുദീന്‍. ബജറ്റ്‌ തെരഞ്ഞെടുപ്പ്‌ മുന്നില്‍ കണ്‌ടുളള പ്രഹസനമാണെന്നും അദ്ദേഹം പറഞ്ഞു. 

മലബാറിനെ പൂര്‍ണമായും അവഗണിച്ച ബജറ്റാണെന്നും നസിറുദീന്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു. വ്യാപാരികളെ ക്രിമിനല്‍ കുറ്റവാളികളെ പോലെയാണു സര്‍ക്കാര്‍ കാണുന്നത്‌. ബജറ്റിലെ തെറ്റായ നടപടികള്‍ പിന്‍വലിക്കാത്ത പക്ഷം പ്രത്യക്ഷ സമരപരിപാടികളിലേക്കു പോകും. വ്യാപാരമേഖലയേ നശിപ്പിക്കുന്ന നടപടിയാണു ധനമന്ത്രിയുടേത്‌.

ഒന്നര കോടി വ്യാപാരിസമൂഹമുളള കേരള ജനതയില്‍ യാതൊരു പരിപാടിയും വ്യാപാരികള്‍ക്കു ബജറ്റിലില്ല. വ്യാപാരി വ്യവസായി സമിതി പറഞ്ഞ ഒരു നിര്‍ദേശവും ധനമന്ത്രി സ്വീകരിച്ചില്ല. ആരോഗ്യ ഇന്‍ഷ്വറന്‍സ്‌ പോലും വ്യാപാരികള്‍ക്കു നല്‍കിയില്ല- അദ്ദേഹം പറഞ്ഞു.
Share this article :

 
Copyright © 2014. Mvartha.com - All Rights Reserved
Proudly powered by axinture
Powered by Blogger.