Home » » മതാധിപത്യത്തിന്‌ മുന്നില്‍ ജനാധിപത്യം കീഴ്‌പ്പെടുന്നു - ആനന്ദ്‌.

മതാധിപത്യത്തിന്‌ മുന്നില്‍ ജനാധിപത്യം കീഴ്‌പ്പെടുന്നു - ആനന്ദ്‌.

Written By Unknown on Friday, 24 January 2014 | 23:58


മതാധിപത്യത്തിന്റെ കടന്നുകയറ്റത്തിനിടയില്‍ ജനാധിപത്യത്തിന്റെ തിളക്കമേറിയ മൂല്യങ്ങള്‍ നഷ്‌ടപ്പെട്ടുകൊണ്ടിരിക്കുകയാണെന്ന്‌ പ്രമുഖചിന്തകനും എഴുത്തുകാരനുമായ ആനന്ദ്‌.

``ജനാധിപത്യമെന്നാല്‍ തെരഞ്ഞെടുപ്പുകളിലെ ജയപരാജയങ്ങള്‍ മാത്രമല്ല, മതേതരമൂല്യങ്ങളും ജനാധിപത്യവും ഒന്നിച്ചുപോകുമ്പോഴാണ്‌ സാമൂഹിക നവോത്ഥാനം അര്‍ത്ഥവത്താവുകയുള്ളൂ. ആശാവഹമായ ചില നീക്കങ്ങള്‍ നടന്നിരുന്നു.

ബി. ജെ. പി., മുസ്‌ലിംലീഗ്‌, അകാലി ദള്‍ തുടങ്ങിയ മതാധിഷ്‌ടിത കക്ഷികള്‍ക്ക്‌, അധികാരത്തിലെത്താന്‍ കഴിയുന്ന സാഹചര്യം അന്ന്‌ വിദൂരമായിരുന്നു. എന്നാലിന്ന്‌ സ്ഥിതിഗതികള്‍ ആകെ മാറിമറിഞ്ഞിരിക്കുന്നു. മതേതരത്വം മുഖമുദ്രയാണെന്ന്‌ അവകാശപ്പെടുന്ന പ്രമുഖരാഷ്‌ട്രീയ പാര്‍ട്ടികള്‍പോലും ഇന്ന്‌ നിലനില്‍പ്പിനായി മതാധിഷ്‌ടിത പാര്‍ട്ടികളുടെ പിന്തുണക്കായി കാത്തുനില്‍ക്കുന്ന സ്ഥിതിയാണുള്ളത്‌. ഇത്‌ ജനാധിപത്യ മൂല്യങ്ങള്‍ക്കേറ്റ അപചയം തന്നെയാണ്‌.'' ആനന്ദ്‌ പറഞ്ഞു. കോഴിക്കോട്ട്‌ `സ്വതന്ത്രലോകം' ദേശീയ സെമിനാര്‍ ഉദ്‌ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
മതാധികാര ശക്തികള്‍ മുന്നോട്ടുവെക്കുന്ന നിലപാടുകള്‍ സ്‌ത്രീകള്‍, പിന്നാക്ക വിഭാഗക്കാര്‍, മറ്റ്‌ ദുര്‍ബല വിഭാഗക്കാര്‍ എന്നിവര്‍ക്കെതിരായ അനീതികള്‍ക്ക്‌ ബലം പകരുന്നവയാണ്‌. സ്വാതന്ത്ര്യത്തിന്‌ മുമ്പ്‌ നിലനിന്നിരുന്ന ജനാധിപത്യവിരുദ്ധമായ നിയമങ്ങള്‍, സ്വാതന്ത്ര്യലബ്‌ധിക്കുശേഷവും നിലനില്‍ക്കുകയും പലപ്പോഴും കൂടുതല്‍ ശക്തമായത്‌ പ്രയോഗിക്കപ്പെടുകയും ചെയ്യുന്നത്‌ മതാധികാര കേന്ദ്രങ്ങള്‍ക്ക്‌ ജനാധിപത്യ പ്രസ്ഥാനങ്ങള്‍ക്ക്‌ മേലുള്ള ആധിപത്യത്തെ തന്നെയാണ്‌ വ്യക്തമാകുന്നത്‌. തീര്‍ച്ചയായും ഇതിനെതിരെ ശക്തമായ പൊളിച്ചെഴുത്ത്‌ ആവശ്യമാണ്‌ - ആനന്ദ്‌ കൂട്ടിച്ചേര്‍ത്തു.
Share this article :

 
Copyright © 2014. Mvartha.com - All Rights Reserved
Proudly powered by axinture
Powered by Blogger.