മൊബൈല്‍ ഫോണ്‍ സൗഹൃദങ്ങളിലൂടെ ചതിക്കുഴിയില്‍
എത്തിപ്പെടുന്ന പെണ്‍കുട്ടികളുടെയും സമൂഹമധ്യത്തില്‍ പെണ്‍കുട്ടികള്‍
നേരിടുന്ന അരക്ഷിതാവസ്ഥയുടെയും കഥ പറയുന്ന ഡയല്‍ 1091 എന്ന സിനിമ ഫെബ്രുവരി
ഏഴിനു പ്രദര്‍ശനത്തിനെത്തുന്നു. കേരള പോലീസാണു രണ്‌ടു മണിക്കൂര്‍
ദൈര്‍ഘ്യമുള്ള ഈ സിനിമ അവതരിപ്പിച്ചുകൊണ്‌ടു ചരിത്രത്തിലേക്കു
കാല്‍വെയ്‌പ് നടത്തുന്നത്.
ഡയല്‍ 1091 എന്ന സിനിമയിലൂടെ പോലീസ് സ്‌ത്രീകളെ ബോധവത്‌കരിക്കാനും സമൂഹത്തില്‍ പെണ്‍കുട്ടികള്‍ നേരിടുന്ന പ്രതിസന്ധികളെ തുറന്നുകാട്ടാനുമാണു ശ്രമിക്കുന്നത്. ചിത്രത്തിന്റെ ടൈറ്റിലിനോടൊപ്പം “DO NOT WAIT TO BECOME A VICTIM എന്ന വാക്യം പെണ്‍കുട്ടികള്‍ക്ക് തിരിച്ചറിവിന്റെ സന്ദേശമാണ് നല്‌കുന്നത്.
ഡയല്‍ 1091 എന്ന സിനിമയിലൂടെ പോലീസ് സ്‌ത്രീകളെ ബോധവത്‌കരിക്കാനും സമൂഹത്തില്‍ പെണ്‍കുട്ടികള്‍ നേരിടുന്ന പ്രതിസന്ധികളെ തുറന്നുകാട്ടാനുമാണു ശ്രമിക്കുന്നത്. ചിത്രത്തിന്റെ ടൈറ്റിലിനോടൊപ്പം “DO NOT WAIT TO BECOME A VICTIM എന്ന വാക്യം പെണ്‍കുട്ടികള്‍ക്ക് തിരിച്ചറിവിന്റെ സന്ദേശമാണ് നല്‌കുന്നത്.
മൊബൈല്‍ഫോണ്‍ ചിത്രത്തിന്റെ കഥാഗതിയെ നിയന്ത്രിക്കുന്ന വസ്‌തുവാണ്. മൂന്നു പെണ്‍കുട്ടികളുടെ ജീവിതത്തില്‍ മന:സംഘര്‍ഷങ്ങളുടെ ദിനങ്ങള്‍ സൃഷ്‌ടിക്കുന്ന മൊബൈല്‍ ഫോണ്‍ ഒരു കുറ്റകൃത്യത്തിന്റെ നടുക്കം നല്‌കുന്നതോടെ ചിത്രം ഒരു ത്രില്ലര്‍ സ്വഭാവത്തിലേക്കു മാറുന്നു. ഒരു രാത്രിയും പകലും നടക്കുന്ന സംഭവങ്ങള്‍ പ്രേക്ഷകനെ ഉല്‍കണ്‌ഠയുടെ മുള്‍മുനയില്‍ നിര്‍ത്തുന്ന രീതിയിലാണ് ഡയല്‍ 1091 ചിത്രീകരിച്ചിരിക്കുന്നത്.
ഒരു കൂട്ടം പോലീസ് ഉദ്യോഗസ്ഥര്‍ തന്നെയാണു സിനിമയ്‌ക്കു പിന്നില്‍ പ്രവര്‍ത്തിച്ചിരിക്കുന്നത്. കൊടുങ്ങല്ലൂര്‍ സര്‍ക്കിള്‍ ഇന്‍സ്‌പെക്‌ടറും കഥാകൃത്തുമായ എം.സുരേന്ദ്രനാണു ചിത്രത്തിനുവേണ്‌ടി കഥയും തിരക്കഥയും സംഭാഷണവും ഒരുക്കിയിരിക്കുന്നത്. ഡല്‍ഹി കൂട്ടമാനഭംവും ആയിടയ്‌ക്കു നടന്ന മൊബൈല്‍ഫോണ്‍ വഴി സൗഹൃദം സ്ഥാപിച്ചു പെണ്‍കുട്ടികളെ പീഡിപ്പിക്കുന്ന സംഭവങ്ങളും ആവര്‍ത്തിക്കപ്പെട്ടപ്പോള്‍ തൃശൂര്‍ റൂറല്‍ ജില്ല പോലീസ് മേധാവിയായിരുന്ന പി.എച്ച് അഷ്‌റഫാണ് ഈ സംഭവങ്ങളെ മുന്‍നിര്‍ത്തി സ്‌ത്രീകളെ ബോധവത്‌കരിക്കാനായി ഒരു സിനിമ ചെയ്യണമെന്ന ആശയം മുന്നോട്ടുവച്ചത്.
ആ ദൗത്യം സിഐ സുരേന്ദ്രന്‍ ഏറ്റെടുക്കുകയായിരുന്നു. തൃശൂര്‍ റൂറല്‍ ജില്ലാ പോലീസ് 2012 ല്‍ സ്‌കൂള്‍ കുട്ടികള്‍ക്കായി `രാഹുല്‍ വയസ്സ് 15' എന്ന ടെലിഫിലിം പുറത്തിറക്കിയിരുന്നു. ആ ചിത്രത്തിന്റെ കഥയും തിരക്കഥയും തയ്യാറാക്കിയതു സര്‍ക്കിള്‍ ഇന്‍സ്‌പെക്‌ടര്‍ എം.സുരേന്ദ്രനും സംവിധാനം നിര്‍വഹിച്ചതു വലപ്പാടു സ്റ്റേഷനിലെ സിവില്‍പോലീസ് ഓഫീസറായ സാന്റോ തട്ടിലുമായിരുന്നു. ചില്‍ഡ്രന്‍സ് ഫിലിം ഫെസ്റ്റിവെലില്‍ പുരസ്‌കാരംനേടിയ ഈ ടെലിഫിലിം ഒട്ടുമിക്ക സ്‌കൂളുകളിലും പ്രദര്‍ശിപ്പിച്ചിട്ടുണ്‌ട്. സാന്റോ തട്ടില്‍ തന്നെയാണു ഈ ചിത്രവും സംവിധാനം ചെയ്‌തിരിക്കുന്നത്.
1091 എന്നത് വനിതാ ഹെല്‍പ്പ് ലൈന്‍ നമ്പറാണ്. ചിത്രം ഇറങ്ങുന്നതോടെ 1091 എന്ന നമ്പറിനു പ്രചാരം കൂടുമെന്ന പ്രതീക്ഷയിലാണ് പോലീസ്. ചിത്രത്തിന്റെ തിരക്കഥ പൂര്‍ത്തിയായ ശേഷം �സിം 2 എന്നാണ് ആദ്യം പേരിട്ടത്. എന്നാല്‍ പിന്നീട് കൂടുതല്‍ അനുയോജ്യമായ ഡയല്‍ 1091 എന്ന പേരിലേക്ക് മാറ്റുകയായിരുന്നുവെന്നു സിഐ സുരേന്ദ്രന്‍ പറഞ്ഞു.
കേന്ദ്ര കഥാപാത്രങ്ങളായ പെണ്‍കുട്ടികളെ അവതരിപ്പിക്കുന്നതു പുതുമുഖങ്ങളായ സിഞ്‌ജിതാ ദാസ്, ബിന്ദുജ, അഞ്‌ജലി എന്നീ വിദ്യാര്‍ത്ഥിനികളും യുവതാരങ്ങളായ രാഹുല്‍, അന്‍സി, അഭിഷേക്, റോജി വര്‍ഗീസ്, റെനി മന്‍സൂര്‍, സലീഷ്, മുന്‍സീര്‍, ജോണ്‍സന്‍ എന്നിവരോടൊപ്പം ദേവന്‍, ഷിജു, ശിവജി ഗുരുവായൂര്‍, ഊര്‍മ്മിള ഉണ്ണി എന്നിവരും പ്രധാന വേഷങ്ങളിലെത്തുന്നു. ഒട്ടേറെ പോലീസ് ഉദ്യോഗസ്ഥരും ചിത്രത്തില്‍ ചെറുതും വലുതുമായ വേഷങ്ങള്‍ ചെയ്യുന്നുണ്‌ട്.
തിരുവനന്തപുരം സിറ്റി പോലിസ് കമ്മീഷണര്‍ പി. വിജയന്റെ മേല്‍നോട്ടത്തില്‍ കൊടുങ്ങല്ലൂര്‍, നാട്ടിക, എറണാകുളം എന്നീ സ്ഥലങ്ങളിലായിരുന്നു ചിത്രീകരണം. തൃശൂര്‍ റൂറല്‍ ജില്ലാ പോലീസ് മേധാവി അജീതാ ബീഗത്തിന്റെ പൂര്‍ണ പിന്തുണയും ഉണ്‌ടായിരുന്നു.
കൊടുങ്ങല്ലൂരിലെ വ്യവസായിയായ കെ. ഡി. കുഞ്ഞപ്പന്‍, വാടാനപ്പിളളി സ്വദേശികളായ ജോഷി, ജ്യോതിപ്രകാശ് എന്നിവരാണ് ചിത്രത്തിന്റെ പ്രധാന നിര്‍മ്മാതാക്കള്‍. നിര്‍മ്മാണ സംരംഭത്തില്‍ അഷറഫ് വലിയകത്ത് പങ്കാളിയായി. സംവിധായകന്‍ സാന്റോ തട്ടിലിന്റെ സഹായിയായി സുബീഷ് വലപ്പാടും കാമറ ചലിപ്പിച്ചതു സജിത്തുമാണ്. റിസാല്‍ ജെയ്‌നിയാണ് എഡിറ്റര്‍. ഡാനി മുസ്‌രീസാണ് കലാസംവിധാനം നിര്‍വഹിച്ചിരിക്കുന്നത്. എങ്ങണ്‌ടിയൂര്‍ ചന്ദ്രശേഖരന്റെ മനോഹരമായ വരികള്‍ക്കു സംഗീതം പകര്‍ന്നതു ശ്യാം ധര്‍മനാണ്. യുവ ഗായകനായ നജീം അര്‍ഷാദ് ഗസലും രശ്‌മി ടൈറ്റില്‍ ഗാനവും പാടിയിരിക്കുന്നു. പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ ഹോച്‌മിനും, പിആര്‍ഒ എ.എസ്.ദിനേശുമാണ്. ഗാനങ്ങള്‍ പുറത്തിറക്കിയിരിക്കുന്നത് മാരുതി കാസറ്റ്‌സ് ആണ്. ശ്രീലക്ഷ്‌മി റിലീസാണ് ചിത്രം വിതരണം ചെയ്യുന്നത്. എറണാകുളം, തൃശൂര്‍, പാലക്കാട് ജില്ലകളിലെ തിയേറ്റുകളിലാണ് ആദ്യ പ്രദര്‍ശനം നടക്കുക.










