കേരളത്തിന്റെ മണ്ണിലേക്ക് കുത്തൊഴുക്കായി
തുടരുന്ന മൊഴിമാറ്റ ചിത്രങ്ങളുടെ പട്ടികയില്‍ ഒരു പുതിയ ചിത്രം കൂടി
കടന്നുവരുന്നു. ദ്രോണ, ഹീറോ, ചലഞ്ച്, റൗഡി കോട്ടൈ എന്നീ ചിത്രങ്ങളിലൂടെ
മലയാളി പ്രേക്ഷകരുടെ ഇഷ്‌ടനടനായി മാറിയ സിക്‌സ് പാക് നിഥിനും മലയാളി താരം
നിത്യാമേനോനും ജോഡി ചേരുന്ന ഏയ് പ്രിയയാണ് ചിത്രം.
മലയാളത്തില്‍ വിജയം വരിച്ച 22 ഫീമെയില്‍ കോട്ടയത്തില്‍ റിമാകല്ലിങ്കില്‍ അവതരിപ്പിച്ച വേഷം റീമേക്കായ 22 പാളയംകോട്ടയില്‍ ഉജ്ജ്വലമാക്കിയ നിത്യാമേനോന് ഇപ്പോള്‍ കൈനിറയെ ചിത്രങ്ങളാണ്. ഉസ്‌താദ് ഹോട്ടലിന്റെ വിജയത്തില്‍ മലയാള സിനിമ പ്രതീക്ഷയോടെ കാത്തു നില്‍ക്കുന്ന വേളയിലാണ് നിത്യാമേനോന്‍ മലയാളം വിട്ട് തമിഴകം വഴി തെലുങ്കില്‍ ചേക്കേറിയത്.
നിത്യാമേനോന്റെ താരപ്പകിട്ടില്‍ ഉദയം കൊണ്‌ട ഈ ചിത്രം അപര്‍ണ എന്റര്‍ടെയിന്‍മെന്റ് പ്രൈവറ്റ് ലിമിറ്റഡിന്റെ ബാനറില്‍ ജെ എസ് ഡി റോയല്‍ നിര്‍മ്മിച്ച് ഹിറ്റ് ചിത്രങ്ങളുടെ സംവിധായകനായ വിക്രം കെ.കുമാര്‍ സംവിധാനം ചെയ്യുന്നു. ഒരു പ്രണയകഥയുടെ ചലച്ചിത്ര ആവിഷ്‌കാരമാണ് പ്രണയിക്കാന്‍ കൊതിച്ചതും പ്രണയ പരാജയവും രണ്‌ട് സുഹൃത്തുക്കളുടെ ഇടയില്‍ സംഭവിച്ച വാശിയുടെയും വൈരാഗ്യത്തിന്റെയും കഥയാണ് വ്യത്യസ്‌തമായ രണ്‌ട് ധ്രുവങ്ങളിലൂടെ കടന്നുപോകുന്ന കഥാസന്ദര്‍ഭം സസ്‌പെന്‍സ് നിലനിര്‍ത്തിക്കൊണ്‌ടാണ് പറയുന്നത്.
കോടികള്‍ക്ക് പഞ്ഞമില്ലാത്ത തെലുങ്ക് സിനിമയില്‍ ഈ ചിത്രത്തിനും കോടികള്‍ ചെലവാണ്. സമ്പന്നനായ ഒരു വ്യവസായിയുടെ മകളായ പ്രിയ ഡല്‍ഹിയിലെ പഠനം കഴിഞ്ഞ് റോഡ് മാര്‍ഗം തന്റെ നാടായ ഹൈദരാബാദിലേക്ക് വരുന്ന വഴി ഒരു ട്രാഫിക് ജാമില്‍ വച്ച് അപരിചിതനായ ഒരു ചെറുപ്പക്കാരനെ കണ്‌ടുമുട്ടുന്നു. രാഹുല്‍ എന്നായിരുന്നു അവന്റെ പേര്, എന്തുകൊണേ്‌ടാ അയാളിലെ വ്യത്യസ്‌തത പ്രിയയെ വല്ലാതെ ആകര്‍ഷിച്ചു. പരിചയപ്പെടാന്‍ കഴിയാതെ പോയതിലുള്ള ദുഃഖം ഉള്ളിലൊതുക്കി കഴിയവെ, പ്രിയ ഗോവയിലേക്ക് ഒരു യാത്ര തിരിച്ചു. തന്റെ സ്‌നേഹിതയുടെ വീട്ടില്‍ പോകുകയായിരുന്നു ലക്ഷ്യം. ഫ്‌ളൈറ്റില്‍ കയറുമ്പോള്‍ അതെ ഫ്‌ളൈറ്റില്‍ വച്ചു രാഹുലിനെ വീണ്‌ടും കണ്‌ടുമുട്ടി. രാഹുലും ഗോവയിലേക്കുള്ള യാത്രയിലായിരുന്നു. ഗോവയിലുള്ള തന്റെ സുഹൃത്തിനെ കണെ്‌ടത്തുകയായിരുന്നു രാഹുലിന്റെ യാത്രയുടെ ലക്ഷ്യം. ഫ്‌ളൈറ്റില്‍ വച്ച് രാഹുലും പ്രിയയും പരിചയപ്പെട്ടു. അവര്‍ ഗോവയിലുള്ള ഒരു വീട്ടില്‍ ഒരു രാത്രി താമസിക്കുവാന്‍ തീരുമാനിച്ചു. അവിടെ വച്ച് തന്റെ യാത്രയുടെ ഉദ്ദേശ ലക്ഷ്യം പ്രിയയോട് തുറന്നു പറഞ്ഞു. അതിനിടയില്‍ അവിടെ എത്തിയ രാഹുലിന്റെ സുഹൃത്ത് അജയ്‌യെ കണ്‌ടതോടുകൂടി കഥ ഫ്‌ളാഷ്‌ബാക്കിലേക്ക് സഞ്ചരിക്കുകയായി, ഒരു സസ്‌പെന്‍സ് ത്രില്ലറില്‍ കടന്നുപോകുന്ന ഈ ചിത്രം കളര്‍ഫുള്‍ ഗാനങ്ങളും സംഘട്ടനവും കൊണ്‌ട് സമ്പന്നമാക്കിയിരിക്കുന്നു.
പ്രിയയായി നിത്യാമേനോനും രാഹുലായി നിഥിനും അജയ്‌യായി ശിവയും രാഹുലിന്റെ സഹോദരി ദിവ്യയായി സിന്ധു തോലാനിയും കഥാപാത്രങ്ങളാകുന്നു. കൂടാതെ മലയാളിതാരങ്ങളായ ഗീതയും രോഹിണിയും താരനിരയില്‍ എത്തുന്നുണ്‌ട്. പ്രശസ്‌ത കാമറാമാന്‍ പി.സി.ശ്രീറാമാണ് ഛായാഗ്രഹണം നിര്‍വ്വഹിച്ചിരിക്കുന്നത്. ഡല്‍ഹി, ഹൈദരാബാദ്, ഗോവ എന്നിവിടങ്ങളിലായി ചിത്രീകരിച്ച ഈ ചിത്രം യുവാക്കളെ ആകര്‍ഷിക്കുവാന്‍ അഞ്ച് കിടിലന്‍ ഫൈറ്റ് രംഗങ്ങളും നാല് ഗാനങ്ങളും യഥേഷ്‌ടം വിളക്കി ച്ചേര്‍ത്തിരിക്കുന്നു. മലയാളത്തില്‍ ഗാനങ്ങളും സംഭാഷണവും മാങ്കൊമ്പ് ഗോപാലകൃഷ്‌ണന്‍ എഴുതിയിരിക്കുന്നു. സംഗീതം അനൂപ് റുബിന്‍സ്, പ്രൊഡക്‌ഷന്‍ കോ ഓഡിനേറ്റര്‍ അമൃത മോഹന്‍, പരസ്യകല ഭദ്ര, ദിവ്യപിക്‌ച്ചേഴ്‌സ് ഈ ചിത്രം ഫെബ്രുവരി 14 ന് കേരളത്തില്‍ പ്രദര്‍ശനത്തിനെത്തിക്കുന്നു