Home » » രസം

രസം

Written By Unknown on Tuesday, 4 February 2014 | 07:53

 
 


ദോഹയിലെ പ്രശസ്‌തമായ സ്‌പൈസ്‌ ബോട്ട്‌ എന്ന സ്ഥാപനത്തില്‍ മോഹന്‍ലാല്‍, ഇന്ദ്രജിത്‌, നെടുമുടി വേണു, ദേവന്‍, നന്ദു തുടങ്ങിയ പ്രശസ്‌ത താരങ്ങളും ഇവര്‍ക്കു പുറമേ ദോഹയിലെയും ദുബായിലെയും ഏതാനും കലാകാരന്മാരും കലാകാരികളും ഇവിടെ അഭിനയിക്കുന്നു. രാജീവ്‌ നാഥ്‌ സംവിധാനംചെയ്യുന്ന രസം എന്ന ചിത്രത്തിന്റെ ചിത്രീകരണമായിരുന്നു ഇവിടെ അരങ്ങേറുന്നത്‌.

മല്ലികാ സുകുമാരന്റെ ഉടമസ്ഥതയിലുള്ള സ്ഥാപനംകൂടിയാണിത്‌. ഈ സ്ഥാപനം ഇന്ദ്രജിത്‌ അവതരിപ്പിക്കുന്ന ബാലു നടത്തുന്ന ഒരു റസ്റ്റോറന്റായിട്ടാണ്‌ അവതരിപ്പിക്കുന്നത്‌.

മോഹന്‍ലാല്‍ എന്ന സൂപ്പര്‍താരത്തെതന്നെയാണ്‌ ഈ ചിത്രത്തില്‍ മോഹന്‍ലാല്‍ അവതരിപ്പിക്കുന്നത്‌. സിനിമയ്‌ക്കുള്ളിലെ സിനിമയിലല്ലാതെ മോഹന്‍ലാലായി വരുന്നതും അദ്ദേഹത്തിന്റെ യഥാര്‍ഥ ജീവിതവും സിനിമയിലെ കഥാപാത്രവും തമ്മില്‍ ഏകോപിപ്പിക്കുന്നതാണ്‌ ഈ കഥാപാത്രം.

ഗള്‍ഫിലെ പ്രമുഖ വ്യവസായ പ്രമുഖനായ ആര്‍.ജെ. മേനോന്റെ ഏക മകള്‍ ജാനകിയുടെ വിവാഹം ഗള്‍ഫില്‍വച്ചു നടത്താന്‍ തീരുമാനിക്കുന്നു. ആര്‍. ജെ. മേനോന്റെ പാര്‍ട്‌ണറും ആത്മസ്‌നേഹിതനുമായിരുന്ന പണിക്കരുടെ മകന്‍ മനുവായിരുന്നു വരന്‍. എല്ലാവര്‍ക്കും വളരെ സ്വീകാര്യമായ വിവാഹം. നാട്ടില്‍വച്ചു നടത്താന്‍ കഴിയാത്ത സാഹചര്യത്തിലായിരുന്നു വിവഹം ഗള്‍ഫില്‍വച്ച്‌ നടത്താന്‍ തീരുമാനിച്ചത്‌. വിവാഹം കെങ്കേമായി നടത്തണമെന്നായിരുന്നു മേനോന്റെ ആഗ്രഹമെങ്കിലും ഗള്‍ഫില്‍ അതിനുള്ള സാങ്കേതികബുദ്ധിമുട്ടുകള്‍ വന്നതിനാല്‍ മനോഹരവും സ്വാദിഷ്‌ടവുമായ ഒരു തനി നാടന്‍ സദ്യ വിവാഹത്തിനു വേണമെന്നു നിശ്ചയിച്ചു. അതിനായി കേരളത്തിലെ അതിപ്രശസ്‌തനായ പാചകവിദഗ്‌ധന്‍ ഗുരുവായൂരിലെ തിരുമേനി എന്നു വിളിക്കപ്പെടുന്ന ഉണ്ണിക്കൃഷ്‌ണന്‍ നമ്പൂതിരിയെ മേനോനും ആത്മസ്‌നേഹിതനായ മോഹന്‍ലാലും ചേര്‍ന്ന്‌ ക്ഷണിക്കുന്നു. അവരുടെ അഭ്യര്‍ഥനയെത്തുടര്‍ന്ന്‌ അദ്ദേഹം ഈ ഓഫര്‍ സ്വീകരിക്കുന്നു. തിരുമേനി, മകന്‍ ബാലു, സഹായി ഗോപി എന്നിവരാണ്‌ ഇവിടെ എത്തുന്നത്‌. മകന്‍ ബാലു എംടെക്‌ ബിരുദധാരിയാണ്‌. അവന്റെ ഭാവികൂടി കണക്കിലെടുത്തായിരുന്നു തിരുമേനിയുടെ ഗള്‍ഫിലേക്കുള്ള വരവ്‌. വിവാഹത്തിനുള്ള ഒരുക്കങ്ങള്‍ തുടങ്ങി. അങ്ങനെ പൂരത്തിന്റെ പാച്ചില്‍പോലുള്ള ദിനം. ഇവിടെ അപ്രതീക്ഷിത സംഭവങ്ങള്‍ അരങ്ങേറുകയായി. തുടര്‍ന്നുണ്‌ടാകുന്ന സംഭവങ്ങള്‍ ഈ ചിത്രത്തില്‍ ദൃശ്യവത്‌കരിക്കുന്നു.


ഇവിടെ ബാലു, തിരുമേനി, മേനോന്‍, ഗോവി എന്നിവരെ യഥാക്രമം ഇന്ദ്രജിത്‌, നെടുമുടി വേണു, ദേവന്‍, നന്ദു എന്നിവര്‍ അവതരിപ്പിക്കുന്നു. ദുബായില്‍നിന്നുള്ള അരുണാ ഷെട്ടിയാണ്‌ നായിക. മൈഥിലിയും മറ്റൊരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നു. ഗ്രൂ
പ്പ്‌ ടെന്‍ എന്റര്‍ടെയ്‌മെന്റിന്റെ ബാനറില്‍ ഈ ചിത്രം നിര്‍മിക്കുന്നു. വാഴൂര്‍ ജോസ്‌

Share this article :

 
Copyright © 2014. Mvartha.com - All Rights Reserved
Proudly powered by axinture
Powered by Blogger.