തിരുവനന്തപുരം: പി.ജെ. ജോസഫിന് എല്‍ഡിഎഫിലേക്കു തിരിച്ചുവരാമെന്ന്
എല്‍ഡിഎഫ് കണ്‍വീനര്‍ വൈക്കം വിശ്വന്‍. ജോസഫ്
എന്തിനാണ് മുന്നണി വിട്ടതെന്ന് അറിയില്ല. വിട്ടുപോയതെന്തിനാണെന്ന്
അവര്‍ ഇതുവരെ വ്യക്തമാക്കിയിട്ടില്ലെന്നും വൈക്കം
വിശ്വന്‍ പറഞ്ഞു. തിരുവനന്തപുരത്ത് മാധ്യമപ്രവര്ത്തകരോട് സംസാരിക്കുകയായിരുന്നു വൈക്കം
വിശ്വന്‍.
എല്‍.ഡി.എഫ് വിട്ട
ശേഷവും അവര്‍ ഇടതുമുന്നണിയെ ആക്രമിച്ചിട്ടില്ലെന്നും അദ്ദേഹം അനുസ്മരിച്ചു. ഇടുക്കിയെച്ചൊല്ലി കേരളാ
കോണ്ഗ്രസിലെ ഒരു
വിഭാഗവും കോണ്ഗ്രസും പരസ്‌പരം ഏറ്റുമുട്ടുമ്പോഴാണ് എല്‍ഡിഎഫ് കണ്‍വീനറുടെ ക്ഷണം
ഉണ്‌ടായതെന്നത് ശ്രദ്ധേയമാണ്.
അതേസമയം, ജോസഫ്
ഗ്രൂപ്പിന് തിരിച്ചുവരാമെന്ന്
എല്‍ഡിഎഫ് കണ്‍വീനര്‍ വൈക്കം വിശ്വന്‍ പറഞ്ഞതിന് മറുപടിയുമായി ആഭ്യന്തരമന്ത്രി രമേശ്
ചെന്നിത്തല രംഗത്തെത്തി.
സിപിഎമ്മിന് പരാജയഭീതിയാണെന്ന് ചെന്നിത്തല പറഞ്ഞു.
അതുകൊണ്‌ടാണ് യുഡിഎഫ് ഘടകകക്ഷികളെ എല്‍ഡിഎഫിലേക്ക് ക്ഷണിക്കുന്നത്.
പിജെ ജോസഫ് മുന്നണി വിടുമെന്ന് കരുതുന്നില്ലെന്നും അദ്ദേഹം വ്യക്തമാക്കി.








