പനാജി:
സഹപ്രവര്ത്തകയെ പീഡിപ്പിച്ച കേസില്‍
ഗോവ പൊലീസ് അറസ്റ്റ് ചെയ്ത
തെഹല്‍ക സ്ഥാപക
എഡിറ്റര്‍ തരുണ്‍ തേജ് പാലിനെ
പാര്‍പ്പിച്ച ജയില്‍
മുറിയില്‍ നിന്ന് മൊബൈല്‍ ഫോണ്‍
കണ്ടെടുത്തതായി
റിപ്പോര്‍ട്ട്. വാസ്കോയിലെ സദ
സബ് ജയിലില്‍ നടത്തിയ മിന്നല്‍ പരിശോധനയില്‍ തേജ്
പാലിന്റെ മുറിയില്‍ നിന്നു ലഭിച്ചതടക്കം ഒമ്പതു
ഫോണുകള്‍ കണ്ടെടുത്തെന്ന്
ഡെപ്യൂട്ടി കലക്ടര്‍ ശംഖ്വാള്‍ക്കര്‍ പറഞ്ഞു.
എന്നാല്‍ തേജ്
പാലിന്റെ പക്കല്‍ നിന്നാണ് ഫോണ്‍
കണ്ടെടുത്തതെന്ന്
സ്ഥിരീകരിച്ചിട്ടില്ല.
വിശദമായി അന്വേഷിച്ചതിന്
ശേഷമേ അതേ പറ്റി
പറയാനാകൂ എന്നും അദ്ദേഹം പറഞ്ഞു.
മാര്ച്ച് നാലിന്
ബോംബെ ഹൈക്കോടതിയുടെ ഗോവ
ബെഞ്ച് തേജ് പാലിന്റെ ജാമ്യാപേക്ഷ പരിഗണിക്കും.








