മനാമ* പ്രക്ഷോഭകാരികള്‍ ബഹ്‌റൈനിലെ ഒന്‍പത്
സ്‌കൂളുകള്‍ അക്രമിച്ചു. വ്യാഴാഴ്‌ച രാവിലെയായിരുന്നു ആക്രമണം. ഇരുമ്പു
ചങ്ങലകളും വടികളുമായി കടന്നു ചെന്ന് ആക്രമണം നടത്തുകയും വാതിലുകള്‍
താഴിട്ട് പൂട്ടുകയും ചെയ്‌തു. ആര്‍ക്കും പരുക്ക് റിപ്പോര്‍ട്ട്
ചെയ്‌തിട്ടില്ല.
പിന്നീട് കോമ്പൗണ്ടുകള്‍ തകര്‍ത്ത ശേഷം റോഡുകളിലും മാര്‍ഗ തടസ്സമുണ്ടാക്കി. ഇതുമൂലം വിദ്യാര്‍ഥികള്‍ക്കും അധ്യാപകര്‍ക്കും മറ്റു ജീവനക്കാര്‍ക്കും സ്‌കൂളുകളിലെത്താന്‍ സാധിച്ചില്ല. ബുറി പ്രൈമറി സ്‌കൂള്‍, തുബ്‌ലി പ്രൈമറി സ്‌കൂള്‍ ഫോര്‍ ബോയ്‌സ്, ബിലാദ് അല്‍ ഖദീം പ്രൈമറി സ്‌കൂള്‍ ഫോര്‍ ഗേള്‍സ്, നബി സാലഹ് പ്രൈമറി സ്‌കൂള്‍ ഫോര്‍ ഗേള്‍സ്, ജിദ് ഹാഫ്‌സ് പ്രൈമറി സ്‌കൂള്‍ ഫോര്‍ ബോയ്‌സ്, ഇമാം ഗസാലി പ്രൈമറി സ്‌കൂള്‍ ഫോര്‍ ബോയ്‌സ്, ഉസ്‌മാന്‍ ബിന്‍ അഫാന്‍ ഇന്റര്‍മീഡിയറ്റ് സ്‌കൂള്‍ ഫോര്‍ ബോയ്‌സ്, ഷെയ്‌ഖ് അബ്‌ദുല്ല ബിന്‍ ഇസാ ടെക്‌നിക്കല്‍ സ്‌കൂള്‍ ഫോര്‍ ബോയ്‌സ്, എന്നിവിടങ്ങളിലായിരുന്നു ആക്രമണം.
ചില സ്‌കൂളുകളുടെ കോമ്പൗണ്ടുകള്‍ വെടിവച്ചു ചില്ലുകള്‍ എറിഞ്ഞും തകര്‍ത്തിട്ടുണ്ട്. പ്രക്ഷോഭകാരികളാണ് ഇന്നലെ മാത്രം 257 പ്രാവശ്യം നടത്തിയ ആക്രമണത്തിന് പിന്നിലെന്ന് ബന്ധപ്പെട്ടവര്‍ പറഞ്ഞു. അടിസ്‌ഥാന വിദ്യാഭ്യാസം നേടുന്നതിനെതിരെയുള്ള ഇത്തരം അടിച്ചമര്‍ത്തലുകള്‍ക്കെതിരെ ശക്‌തമായ താക്കീത് നല്‍കുകയും പ്രക്ഷോഭകാരികളെ എന്തു വിലകൊടുത്തും അടിച്ചമര്‍ത്തുമെന്ന് അറിയിക്കുകയും ചെയ്‌തു.