Home » » അതിഥികളെ സ്വീകരിക്കാന്‍ മുന്‍വശത്തൊരു ചെറിയ സിറ്റൗട്ട്‌

അതിഥികളെ സ്വീകരിക്കാന്‍ മുന്‍വശത്തൊരു ചെറിയ സിറ്റൗട്ട്‌

Written By Unknown on Friday, 14 February 2014 | 06:36

പണ്ടത്തെ വീടുകള്‍ക്കെല്ലാം ചുറ്റിനും വരാന്തയുണ്ടായിരുന്നു. ചെറുതല്ലാത്ത ഒരു പൂമുഖവും. പക്ഷേ അന്ന്‌ ഇന്നത്തേതു പോലെ ബഹളങ്ങള്‍ ഇല്ലായിരുന്നു. ശബ്‌ദം വായു മലിനീകരണം കൊണ്ട്‌ മനസ്സു മടുത്തു പോകുന്ന ഈ അവസ്‌ഥയില്‍ ഇങ്ങനൊരു കാര്യം ആരും ചിന്തിക്കാത്തതില്‍ അത്ഭുതമില്ല. വെറുതേ ഒരു ഭംഗിക്കപ്പുറം വരാന്തയ്‌ക്ക്‌ ചില ഉപയോഗങ്ങളുമുണ്ടായിരുന്നു. ജന്മികളാണെങ്കില്‍ പണിക്കാര്‍ക്ക്‌ കൂലി നല്‍കിയിരുന്നതും മറ്റും വരാന്തയില്‍ വച്ചായിരുന്നു. അതുപോലെ നാട്ടുവൈദ്യന്മാര്‍ ചികിത്സ നടത്തിയിരുന്നതും വരാന്തകളില്‍ വച്ചു തന്നെ. മാത്രമല്ല. ഭിത്തിയിലേക്ക്‌ നേരെ വെയിലടിക്കുന്നതും വരാന്ത മൂലം ഒഴിവാകും.

ഇന്നത്തെ കാലത്ത്‌ മധ്യവര്‍ഗക്കാര്‍ക്ക്‌ ഇത്തരത്തിലൊരു വരാന്ത സാക്ഷാത്‌ക്കരിക്കാന്‍ കഴിഞ്ഞെന്നു വരില്ല. കാരണം 2500 സ്‌ക്വയര്‍ഫീറ്റ്‌ വീടാണെങ്കില്‍ വരാന്ത തന്നെ 1500 സ്‌ക്വയര്‍ഫീറ്റ്‌ വരും. വരാന്തയുടെ ഒരു പരിഷ്‌കൃതരൂപമാണ്‌ സിറ്റൗട്ട്‌ എന്നു പറയാം. അപരിചതരോട്‌ സംസാരിക്കുവാനുളള ഇടം. വീടുകള്‍ക്ക്‌ വലുപ്പം കൂടുന്നതും കുറയുന്നതുമനുസരിച്ച്‌ സിറ്റൗട്ടുകളുടെ വലുപ്പത്തിലും വ്യത്യാസം വന്നേക്കാം. അതേപോലെ അവിടുളള ഫര്‍ണിച്ചറിന്റെ എണ്ണം ഏറിയും കുറഞ്ഞുമിരിക്കും.

സൗകര്യങ്ങള്‍ ആവോളം
ഭിത്തിക്കും മേല്‌ക്കൂരയ്‌ക്കുമൊപ്പം കാലാവസ്‌ഥയുടെ എല്ലാ മാറ്റങ്ങളും സിറ്റ്‌ ഔട്ടും ഏറ്റുവാങ്ങും. ഇതിനെതിരെ ചില കരുതലുകള്‍ സ്വീകരിക്കാം. പൂച്ചട്ടികള്‍ സിറ്റ്‌ ഔട്ടില്‍ തൂക്കിയിടുന്നതും വീടിനു മുന്നിലായി മരങ്ങള്‍ നട്ടുപിടിപ്പിക്കുന്നതുമൊക്കെ പൊടിയുടെ ശല്ല്യം കുറയ്‌ക്കാന്‍ സഹായിക്കും. അതേപോലെ മറ്റൊരു കാര്യമാണ്‌ മഴ. സിറ്റ്‌ഔട്ടില്‍ തൂക്കിയിടുന്നതും വീടിനു മുന്നിലായി മരങ്ങള്‍ നട്ടു പിടിപ്പിക്കുന്നതുമൊക്കെ പൊടിയുടെ ശല്യം കുറയ്‌ക്കാന്‍ സഹായിക്കും. അതേപോലെ മറ്റൊരു കാര്യമാണ്‌ മഴ. സിറ്റ്‌ഔട്ടിലേക്കുളള മഴവെളളം അടിച്ചു കയറാതിരിക്കാന്‍ ഒരു `പ്രൊജക്‌ഷന്‍ കൊടുക്കുന്നത്‌ നല്ലതാണ്‌. അത്‌ സ്‌ലോപ്‌ റൂഫോ ഫ്ലാറ്റ്‌ സണ്‍ഷേഡോ ആകാം. ഒരു മീറ്റര്‍ മുതല്‍ 1.2 മീറ്റര്‍ വരെ നീളമുളള ഈ പ്രൊജക്‌ഷന്‍ ആറു മീറ്റര്‍ താഴ്‌ന്നു നില്‌ക്കുകയും വേണം. വീടുപണി സമയത്ത്‌ തന്നെ ഇതു ചെയ്യുന്നതാണ്‌ നല്ലത്‌. മഴക്കാലം വരുമ്പോഴാണ്‌ പലരും ഇത്‌ ഓര്‍ക്കുന്നത്‌. പിന്നെ ഷീറ്റ്‌ ഇട്ട്‌ ചെയ്‌ത്‌ വീടിന്റെ ഭംഗി നശിപ്പിക്കും.

വെളളം വീണാലും തെന്നല്‍ കുറവുളള ഫേ�ാറിങ്‌ മെറ്റീരിയല്‍ വേണം സിറ്റ്‌ ഔട്ടിന്‌. എഞ്ചിനീയേര്‍ഡ്‌ മാര്‍ബിള്‍, ലെപോത്ര സ്‌റ്റോണ്‍, ആന്റി സ്‌കിഡ്‌ വിട്രിഫൈഡ്‌ എന്നിവ ചേരും. ചെറിയ സിറ്റൗട്ടാകുമ്പോള്‍ കൂടുതല്‍ കസേരകളിടാന്‍ സ്‌ഥല പരിമിതി തടസ്സമാകും. ഒരു അരമതിലോ ചാരുപടിയോ കൊടുത്ത്‌ ഈ പ്രശ്‌നം പരിഹരിക്കാം. ഇതിനിടയില്‍ ഷൂറാക്കിനും മാഗസിന്‍ റാക്കിനുമുളള സ്‌ഥലം കണ്ടെത്താം. മുന്‍വശത്ത്‌ ലോണ്‍ ഉണ്ടെങ്കില്‍ സിറ്റൗട്ട്‌ അതുമായി ഇണങ്ങി നില്‍ക്കട്ടെ.... അങ്ങനെയെങ്കില്‍ ഇവിടെ ഒലിവ്‌ ഗ്രീന്‍ നിറത്തിലുളള ടൈലുകള്‍ കൊടുക്കാം. വലിയ പൂമുഖങ്ങളുളള വീടുകളില്‍ സിറ്റൗട്ടിന്‌ ജോലികള്‍ പലതാണ്‌. അതിഥികളെ സ്വീകരിക്കാനുളള സ്‌ഥലമെന്നതിലുപരി ചിലപ്പോള്‍ ഒരു പാര്‍ട്ടി ഏരിയ ആയും ഇവിടെ സിറ്റൗട്ട്‌ വേഷം മാറാറുണ്ട്‌. വീടിന്റെ ഉളളില്‍ നിന്നും സന്ദര്‍ശകരെ കാണണമെന്നത്‌ മിക്കവരുടേയും ആവശ്യമാണ്‌. രണ്ടു ഫ്രഞ്ച്‌ വിന്‍ഡോകള്‍ നല്‌കിയാല്‍ സംഗതി കുശാല്‍.


ഇനി പിന്മുറ്റത്തിരിക്കാം....
സിറ്റ്‌ ഔട്ട്‌ എന്നാല്‍ വീടിന്റെ മുന്‍വശത്തു തന്നെ വേണമെന്ന ധാരണ പലര്‍ക്കുമുണ്ട്‌. ഈ ധാരണ ഒന്ന്‌ പൊളിച്ചെഴുതാനുളള ശ്രമങ്ങളും നടക്കുന്നുണ്ട്‌. സിറ്റൗട്ടിനു പകരം `പിന്മുറ്റം എന്ന ആശയത്തിന്‌ ഇപ്പോള്‍ പ്രചാരമേറുന്നുണ്ട്‌. അതിഥികളെ സ്വീകരിക്കാന്‍ മുന്‍വശത്തൊരു ചെറിയ സിറ്റൗട്ട്‌ ഉളളപ്പോള്‍ തന്നെയാണ്‌ ഈ പിന്‍ പരീക്ഷണം. അഞ്ച്‌ സെന്റ്‌ ഉളള വീട്ടില്‍ പോലും ഈ പിന്മുറ്റം പണിയാം. പിറകില്‍ ഒന്നര സെന്റ്‌ സ്‌ഥം മാത്രം മതി. റെക്‌ടാംഗുലര്‍ ഹോളോ ട്യൂബുലാര്‍ സെക്‌ഷനുകളാണ്‌ ഇതിനായി ഉപയോഗിക്കുന്നത്‌. ഇവിടെ ശ്രദ്ധിക്കേണ്ട ഒരു കാര്യം റെക്‌ടാംഗുലര്‍ ഹോളോബ്ലോക്ക്‌ ഉപയോഗിക്കുമ്പോള്‍ വെല്‍ഡിങ്‌ ശരിയായിരിക്കണമെന്നതാണ്‌. അല്ലെങ്കില്‍ ഓക്‌സിജന്‍ കയറി തുരുമ്പു പിടിക്കും. മുകളില്‍ ഓടു പാകാം. ഓടിനിടയില്‍ സീലിങ്ങ്‌ ഓട്‌ കൂടി പതിച്ചാല്‍ സംഭവം ഗംഭീരമായി. വീടിനോടു ചോര്‍ന്നോ അല്‌പം മാറിയോ ഈ നിര്‍മിതി പണിയാം. ചെറുതെങ്കിലും സുന്ദരമായ ഒരു ലോണ്‍ പിടിപ്പിക്കാം. ബഫല്ലോ ഗ്രാസ്‌ നട്ടു പിടിപ്പിച്ചാല്‍ ഉത്തമം. ഒരു പൂമരം, ചെമ്പകമോ മന്ദാരമോ നടാം. പിന്നെ വേണമെങ്കില്‍ ഈ പിന്മുറ്റത്ത്‌ ഒരു ആട്ടുകട്ടിലും വാട്ടര്‍ പൂളും കൂടി നല്‌കാം. ഇവിടെ കുടുംബത്തിന്‌ ഒന്നിച്ചിരിക്കാം, ബാര്‍ബിക്യു പാര്‍ട്ടി നടത്താം.

ലിവിങ്‌, ഡൈനിങ്‌ ഏരിയകളില്‍ നിന്നു നോക്കിയാല്‍ പിന്‍വശത്തെ സിറ്റൗട്ട്‌ കാണാന്‍ പറ്റുന്ന രീതിയിലാവണം ക്രമീകരണം. അവിടെനിന്ന്‌ രണ്ട്‌ ഫ്രഞ്ച്‌ ജനാലകള്‍ കൊടുത്താല്‍ ഇത്‌ എളുപ്പമായി. പിന്മുറ്റത്തിനു മുകളിലായി ഒരു ബാല്‍ക്കണി വരുന്നതിനാല്‍ അവിടെയിരുന്നു ഭംഗി ആസ്വദിക്കാം.

Share this article :

 
Copyright © 2014. Mvartha.com - All Rights Reserved
Proudly powered by axinture
Powered by Blogger.