Home » » ബിനു എസ്‌ സംവിധാനംചെയ്യുന്ന ഇതിഹാസ

ബിനു എസ്‌ സംവിധാനംചെയ്യുന്ന ഇതിഹാസ

Written By Unknown on Friday, 14 February 2014 | 06:27

നഗരത്തിന്റെ തിരക്കില്‍ പോക്കറ്റടിച്ച്‌ ജീവിക്കുന്ന കള്ളന്മാരായ രണ്‌ടു ചെറുപ്പക്കാര്‍. ആല്‍ബിയും വിക്കുവും. ഉറ്റമിത്രങ്ങളായ ഇരുവരും ഒരുമിച്ചാണ്‌ താമസിക്കുന്നത്‌. ഒരുമിച്ചാണ്‌ തൊഴില്‍ ചെയ്യുന്നതെങ്കിലും സ്വഭാവത്തില്‍ വലിയ അന്തരമുണ്‌ട്‌. ആല്‍ബി വളരെ കുറച്ചു സംസാരിക്കുന്ന പ്രകൃതക്കാരനാണെങ്കില്‍ വിക്കു നേരേ മറിച്ചാണ്‌. തമാശ പറയുന്നവനും എപ്പോഴും എന്തെങ്കിലും സംസാരിച്ചുകൊണ്‌ടിരിക്കുന്നവനുമാണ്‌. എന്നാലും അവര്‍ ആത്മാര്‍ഥസുഹൃത്തുക്കളാണ്‌.

ജീവിതത്തില്‍ പ്രത്യേകിച്ച്‌ ലക്ഷ്യമൊന്നുമില്ലെങ്കിലും കിട്ടുന്നതു മുഴുവന്‍ അന്നുതന്നെ ലാവിഷായി ചെലവുചെയ്‌ത്‌ അടിച്ചുപൊളിച്ച്‌ കഴിയും. പരമസുഖം.

ഇതിനിടയിലാണ്‌ അവരുടെ ജീവിതത്തെ അപ്പാടെ മാറ്റിമറിക്കുന്ന ഒരു സംഭവവികാസമുണ്‌ടായത്‌. തങ്ങളുടെ തൊഴില്‍ ചെയ്യുന്നതിനിടയില്‍ ഒരു സൂത്രം അവരുടെ കൈവശം വന്നുചേര്‍ന്നു. ആയിരം വര്‍ഷംമുമ്പ്‌ ഒരു യുദ്ധത്തില്‍ എതിര്‍ രാജാവിനെ വധിക്കാന്‍ പ്രയോജനപ്പെടുത്തിയ സൂത്രമായിരുന്നു അതിന്റെ രഹസ്യം.ഇിനിടെ ജാനകി എന്ന പെണ്‍കുട്ടി അവരുടെ ജീവിതത്തിലേക്ക്‌ കടന്നുവന്നു. ജാനകി തനി പാലക്കാടന്‍ ഗ്രാമീണ പെണ്‍കുട്ടിയാണെങ്കിലും നഗരത്തില്‍ പ്രമുഖ ഐ.ടി സ്ഥാപനത്തില്‍ ജോലിചെയ്യുന്നു. ഒരേ ഓഫീസില്‍ ജോലിചെയ്യുന്ന ഒരുമിച്ചു താമസിക്കുന്ന ശ്രേയയും ആനും ജാനകിയുടെ കൂട്ടുകാരികളാണ്‌.

നവാഗതനായ ബിനു എസ്‌ സംവിധാനംചെയ്യുന്ന ഇതിഹാസ എന്ന ചിത്രത്തിന്റെ ഷൂട്ടിംഗ്‌ എറണാകുളത്ത്‌ ആരംഭിച്ചു. ആല്‍ബിയായി ഷൈന്‍ ടോം ചാക്കോയും വിക്കുവായി ബാലു വര്‍ഗീസും കേന്ദ്രകഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. അനുശ്രീ നായരാണ്‌ ജാനകിയാവുന്നത്‌. ശ്രേയയായി സ്വപ്‌നാ മേനോനും ആനായി വിദ്യയും അഭിനയിക്കുന്നു.

എ.ആര്‍.കെ മീഡിയായുടെ ബാനറില്‍ രാജേഷ്‌ അഗസ്റ്റിന്‍ നിര്‍മിക്കുന്ന ഈ ചിത്രത്തില്‍ സുനില്‍ സുഖദ, പ്രദീപ്‌ കോട്ടയം, നോബി, എല്‍ദോ, ബിനു, അരുണ്‍ പോള്‍ തുടങ്ങിയവരും അഭിനയിക്കുന്നു. അനീഷ്‌ ലി. അശോക്‌ കഥ, തിരക്കഥ എഴുതുന്നു.
Share this article :

 
Copyright © 2014. Mvartha.com - All Rights Reserved
Proudly powered by axinture
Powered by Blogger.