ന്യൂഡല്‍ഹി: ആംആദ്‌മി സര്‍ക്കാരിന് ഡല്‍ഹി
നിയമസഭയില്‍ ജന്‍ലോക്‌പാല്‍ ബില്‍ അവതരിപ്പിക്കാനായില്ല. അവതരണാനുമതി
തേടിയുള്ള വോട്ടെടുപ്പില്‍ സര്‍ക്കാര്‍ പരാജയപ്പെട്ടു. കോണ്‍ഗ്രസും
ബിജെപിയും ഒന്നിച്ച് ബില്ലിനെതിരായി രംഗത്ത് വന്നപ്പോള്‍ ജന്‍ലോക്‌പാല്‍
ബില്‍ നിയമസഭയില്‍ അവതരിപ്പിക്കാനുള്ള ആംആദ്‌മി സര്‍ക്കാരിന്റെ ശ്രമം
പരാജയപ്പെട്ടു. കോണ്‍ഗ്രസും ബിജെപിയുമുള്‍പ്പെടെ 42 എംഎല്‍എമാര്‍
എതിര്‍ത്തപ്പോള്‍ ആംആദ്‌മി എംഎല്‍എ മാരായ 27 പേര്‍ മാത്രമാണ്
അനുകൂലിച്ചത്. ഇതോടെ ബില്‍ അവതരിപ്പിക്കുന്നതില്‍ സര്‍ക്കാര്‍
പരാജയപ്പെട്ടതായി സ്‌പീക്കര്‍ അറിയിച്ചു.
ജന്‍ലോക്‌പാല്‍ ബില്‍ അവതരണവുമായി ബന്ധപ്പെട്ട് പ്രക്ഷുബ്‌ദവും നാടകീയവുമായ രംഗങ്ങള്‍ക്കാണ് ഡല്‍ഹി നിയമസഭ സാക്ഷ്യം വഹിച്ചത്. വെള്ളിയാഴ്‌ച ബില്‍ നിയമസഭയില്‍ അവതരിപ്പിക്കുമെന്ന് മുഖ്യമന്ത്രി അരവിന്ദ് കേജ്‌രിവാള്‍ പ്രഖ്യാപിച്ചിരുന്നു. എന്നാല്‍ ചില സാങ്കേതികത്വങ്ങള്‍ നിരത്തി കോണ്‍ഗ്രസും ബിജെപിയും ബില്ലിനെ എതിര്‍ത്തു. ഇന്ന് നിയമസഭയില്‍ ബില്‍ അവതരിപ്പിക്കാന്‍ സര്‍ക്കാര്‍ ശ്രമിച്ചപ്പോഴും കോണ്‍ഗ്രസും ബിജെപിയും ഇതേ നില തുടര്‍ന്നു. എന്നാല്‍ സ്‌പീക്കര്‍ ബില്‍ അവതരിപ്പിക്കാന്‍ സര്‍ക്കാരിനെ അനുവദിക്കുകയായിരുന്നു.
ഇതിനിടെ ലഫ്. ഗവര്‍ണര്‍ നജീബ് ജംഗിന്റെ കത്ത് സ്‌പീക്കര്‍ വായിക്കണമെന്ന് പ്രതിപക്ഷം ആവശ്യപ്പെട്ടു. ലഫ്. ഗവര്‍ണറുടെ കത്ത് സഭയില്‍ വായിച്ചപ്പോള്‍ ഇത് വോട്ടിനിടണമെന്നും പ്രതിപക്ഷം ആവശ്യപ്പെട്ടു. എന്നാല്‍ നിയമമന്ത്രി സോമനാഥ് ഭാരതി ബില്‍ അവതരിപ്പിക്കാന്‍ എഴുന്നേറ്റു. പ്രതിപക്ഷത്തിന്റെ ബഹളം മൂലം സഭ നിര്‍ത്തിവെക്കേണ്‌ടിവന്നു. പിന്നീട് സ്‌പീക്കര്‍ കക്ഷിനേതാക്കളുമായും നിയമ വിധഗ്‌ദ്ധരുമായി കൂടിയാലോചിച്ചശേഷം ബില്‍ അവതരണാനുമതി തേടുവാന്‍ തീരുമാനിക്കുകയായിരുന്നു. ആദ്യം ബില്ലിനെ എതിര്‍ക്കുന്നവര്‍ എണീറ്റ് നില്‍ക്കുവാന്‍ സ്‌പീക്കര്‍ ആവശ്യപ്പെട്ടു. കോണ്‍ഗ്രസും ബിജെപിയുമുള്‍പ്പെടെ 42 എംഎല്‍എമാര്‍ ഈ ഘട്ടത്തില്‍ എണീറ്റുനിന്നു. അനുകൂലിക്കുന്നവരായി ആംആദ്‌മിയുടെ 27 എംഎല്‍മാര്‍ മാത്രമാണ് ഉണ്‌ടായിരുന്നത്.
ബില്‍ അവതരിപ്പിക്കാന്‍ കഴിഞ്ഞില്ലെങ്കില്‍ രാജിവെക്കുമെന്ന് മുഖ്യമന്ത്രി കേജ്‌രിവാള്‍ നേരത്തെ പ്രഖ്യാപിച്ചിരുന്നു. ഇതടക്കം ആംആദ്‌മിയുടെ അടുത്ത രാഷ്‌ട്രീയ നീക്കം നിര്‍ണായകമായിരിക്കുകയാണ്.