Home » » മട്ടന്നൂര്‍ പീഡന കേസില്‍ എട്ട് പ്രതികള്‍ കുറ്റക്കാരെന്ന് എറണാകുളം അഡീഷനല്‍ സെഷന്‍സ് കോടതി.

മട്ടന്നൂര്‍ പീഡന കേസില്‍ എട്ട് പ്രതികള്‍ കുറ്റക്കാരെന്ന് എറണാകുളം അഡീഷനല്‍ സെഷന്‍സ് കോടതി.

Written By Unknown on Thursday, 20 March 2014 | 00:12

കൊച്ചി: മട്ടന്നൂര്‍ പീഡന കേസില്‍ എട്ട് പ്രതികള്‍ കുറ്റക്കാരെന്ന് എറണാകുളം അഡീഷനല്‍ സെഷന്‍സ് കോടതി. ലില്ലി, മുഖ്യ ഇടനിലക്കാരിയായ മൂവാറ്റുപുഴ ഇടത്തട്ടില്‍ സോജ ജയിംസ്, മറ്റൊരു ഇടനിലക്കാരി ആലുവ തായിക്കാട്ടുകര കണ്ണമ്പുഴ ലില്ലി, ആലുവ വെണ്ണല തിരുമംഗലം വീട്ടില്‍ തോമസ് ടി. തോമസ്്, ആലുവ തായിക്കാട്ടുകര ചൂണ്ടിയില്‍ സക്കറിയ (49), അബ്ദുറഹ്മാന്‍, പച്ചാളം പൊറ്റക്കുഴി പുളിയനേഴത്ത് ദീപക് എന്ന ദീപു, അന്തമാന്‍ നിക്കോബാറിലെ പോര്‍ട്ട് ബ്ളയര്‍ അനുഗ്രഹ ഹില്‍സില്‍ ശേഖര്‍, തോപ്പുംപടി ഓടമ്പിള്ളി മാളിയേക്കല്‍ വീട്ടില്‍ മനാഫ് എന്നിവരെയാണ് കുറ്റക്കാരെന്ന് കോടതി കണ്ടെ ത്തിയത്. പ്രതി പട്ടികയിലുണ്ടായിരുന്ന പത്തുപേരെ വെറുതെവിട്ടു. എട്ടുപേര്‍ക്കുള്ള ശിക്ഷ ഇന്ന് വിധിക്കും.

10 പ്രതികള്‍ക്കെതിരായ കുറ്റങ്ങള്‍ തെളിയിക്കാന്‍ പ്രോസിക്യൂഷന്‍ പരാജയപ്പെട്ടു. പെണ്‍കുട്ടിയെ പീഡിപ്പിച്ചുവെന്ന് തെളിയിക്കാന്‍ പ്രോസിക്യൂഷന്‍ സാധിച്ചില്ളെന്നും കോടതി വ്യക്തമാക്കി.

സിനിമയില്‍ അഭിനയിപ്പിക്കാമെന്ന് വാഗ്ദാനം നല്‍കി പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ 2009 ജൂലൈ ആറുമുതല്‍ സെപ്റ്റംബര്‍ 21വരെ ഇടപ്പള്ളി, ആലുവ, കളമശേരി, മൂന്നാര്‍, ചേര്‍ത്തല എന്നിവിടങ്ങളിലെ വിവിധ ഫ്ളാറ്റുകളില്‍ എത്തിച്ച് പീഡിപ്പിച്ചതായാണ് കേസ്. ഇതുമായി ബന്ധപ്പെട്ട് രജിസ്റ്റര്‍ ചെയ്ത 15 കേസുകളില്‍ 11 എണ്ണത്തിലെ വിചാരണയാണ് കോടതിയില്‍ പൂര്‍ത്തിയായത്.

ഒരേ ദിവസം വിചാരണ തുടങ്ങി ഒരേ ദിവസം കുറ്റക്കാരെന്ന് പറയുന്ന പ്രത്യേകതയും ഈ കേസിനുണ്ട്. അഡീഷനല്‍ സെഷന്‍സ് ജഡ്ജി പി.ജി. അജിത് കുമാര്‍ കേസ് വിചാരണ നടത്തിയത്.


Share this article :

 
Copyright © 2014. Mvartha.com - All Rights Reserved
Proudly powered by axinture
Powered by Blogger.