തിരുവനന്തപുരം: എന്‍എസ്എസ് ജനറല്‍
സെക്രട്ടറി സുകുമാരന്‍ നായര്‍ കെപിസിസി പ്രസിഡന്റ് വിഎം
സുധീരനെ അധിക്ഷേപിച്ച്
നടത്തിയ പരാമര്‍ശം ശരിയായില്ലെന്ന് വിഎസ്
അച്യുതാനന്ദന്
പറഞ്ഞു. സുധീരന് പെരുന്നയില്‍ പോയത്
വിശ്വാസത്തിന്റെ
ഭാഗമാണെന്നും വിഎസ് വ്യക്തമാക്കി.
മന്നം
സമാധി ദിനാചരണ ചടങ്ങില്‍ പങ്കെടുക്കാന്‍ പെരുന്ന എന്‍എസ്എസ് ആസ്ഥാനത്തെത്തിയ കെപിസിസി പ്രസിഡന്റ് വി.എം. സുധീരന്, സുകുമാരന്‍ നായരെ
കാണാതെ പോയത് വിവാദമായിരുന്നു.







