Home » » ശസ്‌ത്രക്രിയ ചെയ്യുമ്പോള്‍ എണീറ്റ്‌ ഓടിയ കുട്ടി പഞ്ഞി ഛര്‍ദിച്ചു

ശസ്‌ത്രക്രിയ ചെയ്യുമ്പോള്‍ എണീറ്റ്‌ ഓടിയ കുട്ടി പഞ്ഞി ഛര്‍ദിച്ചു

Written By Unknown on Wednesday, 26 February 2014 | 19:54


 
തിരുവനന്തപുരം : ശസ്‌ത്രക്രിയ്‌ക്ക്‌ ഇടയില്‍ ബോധം തെളിഞ്ഞ്‌ എണീറ്റ്‌ ഓടിയ കുട്ടി  എസ്‌എടി ആശുപത്രിയില്‍ വച്ച്‌ പഞ്ഞിയും തുണിയും മറ്റും ഛര്‍ദിച്ചു. കടയ്‌ക്കല്‍ കിണറ്റുമുക്ക്‌ സിമിജാ ഭവനില്‍ സജീവ്‌-സിജി ദമ്പതികളുടെ മകള്‍ നിവേദ്യ (5) ആണ്‌ പഞ്ഞി ഛര്‍ദിച്ചത്‌. രണ്‌ടാഴ്‌ച മുമ്പ്‌ ചിറയിന്‍കീഴ്‌ താലൂക്ക്‌ ആശുപത്രിയില്‍ അന്നനാളത്തിലെ തകരാറ്‌ പരിഹരിക്കുന്നതിനായി ശസ്‌ത്രക്രിയ നടത്തുന്നതിനിടയില്‍ കുഞ്ഞിന്‌ ബോധം തെളിയുകയും എണീറ്റ്‌ ഓടുകയും ചെയ്‌തിരുന്നു.

തുടര്‍ന്ന്‌ ഡോക്ടര്‍മാര്‍ പിടികൂടി വീണ്‌ടും അനസ്‌തേഷ്യ നല്‍കി ശസ്‌ത്രക്രിയ വിജയകരമായി പൂര്‍ത്തിയാക്കി. പിന്നീട്‌ തുടര്‍ന്നുള്ള ചികിത്സയ്‌ക്കായി എസ്‌എടി ആശുപത്രിയില്‍ എത്തിച്ചു. എസ്‌എടി ആശുപത്രിയില്‍ നിന്ന്‌ ഇന്ന്‌ ഡിസ്‌ചാര്‍ജ്‌ ചെയ്യാനിരിക്കെ, അല്‌പം ചോറ്‌ നല്‍കാന്‍ ഡോക്ടര്‍മാര്‍ നിര്‍ദേശിച്ചിരുന്നു. ചോറ്‌ നല്‍കി അല്‌പം കഴിഞ്ഞപ്പോള്‍ കുഞ്ഞ്‌ പഞ്ഞിയും തുണിയും ഛര്‍ദിക്കുകയായിരുന്നു. എസ്‌എടി ആശുപത്രിയില്‍ നിന്ന്‌ ശസ്‌ത്രക്രിയയും മറ്റും ചെയ്‌തിട്ടില്ലാത്തതിനാല്‍ ചിറയിന്‍കീഴ്‌ ആശുപത്രിയിലെ അനസ്‌തേഷ്യ പിഴവും ശസ്‌ത്രക്രിയ പിഴവുമാണെന്ന്‌ കാരണമെന്ന്‌ കരുതുന്നു. പിതാവ്‌ ഇന്ന്‌ അധികൃതര്‍ക്ക്‌ പരാതി നല്‍കും.
Share this article :

 
Copyright © 2014. Mvartha.com - All Rights Reserved
Proudly powered by axinture
Powered by Blogger.