ഇടുക്കി: കസ്തൂരിരംഗന്‍ റിപ്പോര്‍ട്ടില്‍ ഇളവ്
അനുവദിക്കാത്തതില്‍ പ്രതിഷേധിച്ച് ഇടുക്കി, വയനാട് ജില്ലകളിലും കോട്ടയത്തെ നാല്
വില്ലേജുകളിലും എല്‍ഡിഎഫ് ശനിയാഴ്ച ഹര്‍ത്താല്‍ നടത്തും. രാവിലെ ആറ് മുതല്‍ വൈകീട്ട്
ആറ് വരെയാണ് ഹര്‍ത്താല്‍. വയനാട് ശമ്പളം ലഭിക്കാത്തതിനാല്‍ നാല് ദിവസമായി
അനിശ്ചിതകാല നിരാഹാരസമരം നടത്തുന്ന മൂന്ന് പ്രീപ്രൈമറി അധ്യാപികമാരുടെ പ്രശ്നം
പരിഹരിക്കണമെന്നതും ഹര്‍ത്താലിന്റെ ആവശ്യമാണ്.
കസ്തൂരിരംഗന്‍ റിപ്പോര്‍ട്ടുമായി ബന്ധപ്പെട്ട്
നവംബര്‍ 13 ന് ഇറക്കിയ വിജ്ഞാപനം റദ്ദാക്കണമെന്നും എല്‍ഡിഎഫ്
ആവശ്യപ്പെട്ടു.വെള്ളിയാഴ്ച കേന്ദ്ര വനം - പരിസ്ഥിതി വകുപ്പുമായി കേരളത്തിലെ
ഉദ്യോഗസ്ഥര്‍ ചര്‍ച്ച നടത്തിയിരുന്നു. എന്നിട്ടും കേരളത്തിന്റെ ആവശ്യങ്ങള്‍
പരിഗണിക്കാന്‍ പരിഗണിക്കുമെന്ന ഉറപ്പ് ലഭിച്ചിട്ടില്ല.







