Home » » റയില്‍വേയുടെ പാലക്കാട്‌ ഡിവിഷന്‍ വിഭജിക്കാന്‍ അനുവദിക്കില്ലെന്ന്‌ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി.

റയില്‍വേയുടെ പാലക്കാട്‌ ഡിവിഷന്‍ വിഭജിക്കാന്‍ അനുവദിക്കില്ലെന്ന്‌ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി.

Written By Unknown on Friday, 28 February 2014 | 00:00

പാലക്കാട്‌ * റയില്‍വേയുടെ പാലക്കാട്‌ ഡിവിഷന്‍ വിഭജിക്കാന്‍ അനുവദിക്കില്ലെന്ന്‌ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി. ഡിവിഷന്‍ വിഭജിക്കാന്‍ നീക്കം നടക്കുന്നതായി അറിവില്ല. റയില്‍വേ കോച്ച്‌ ഫാക്‌ടറിക്കായി സംസ്‌ഥാന സര്‍ക്കാര്‍ സമ്മര്‍ദം ചെലുത്തുന്നതു തുടരുകയാണെന്നും മുഖ്യമന്ത്രി പറഞ്ഞു.

ആധാറുമായി ബന്ധിപ്പിക്കാത്ത പാചകവാതക ഉപയോക്‌താക്കള്‍ക്ക്‌ സബ്‌സിഡി ലഭിക്കാനുള്ള സമയപരിധി തീര്‍ന്നുവെന്ന പ്രചാരണം ശരിയല്ല. ഒരു കാരണവശാലും സബ്‌സിഡി സിലിണ്ടര്‍ അവര്‍ക്കു ലഭിക്കാതെ പോകില്ല. ഇത്തരക്കാര്‍ക്കു സബ്‌ഡിസി തുടരാന്‍ എണ്ണക്കമ്പനികള്‍ക്ക്‌ കേന്ദ്ര സര്‍ക്കാര്‍ വ്യക്‌തമായ നിര്‍ദേശം നല്‍കിയിട്ടുണ്ടെന്ന്‌ ഉമ്മന്‍ ചാണ്ടി പറഞ്ഞു.

സിവില്‍ സര്‍വീസ്‌ അക്കാദമിയുടെ പാലക്കാട്‌ ഉപകേന്ദ്രം ഉദ്‌ഘാടനം ചെയ്യാനെത്തിയ അദ്ദേഹം മാധ്യമപ്രവര്‍ത്തകരുടെ ചോദ്യങ്ങള്‍ക്കു മറുപടി നല്‍കുകയായിരുന്നു.
Share this article :

 
Copyright © 2014. Mvartha.com - All Rights Reserved
Proudly powered by axinture
Powered by Blogger.