Home » » കേസില്‍ രാഷ്‌ട്രിയം കളിക്കാന്‍ താല്‍പര്യമില്ലെന്ന്‌ ഹൈക്കോടതി ലംബൂ പ്രദീപിന്‌ ഉപാദികളോടെ കോടതി ജാമ്യം അനുവദിച്ചു.

കേസില്‍ രാഷ്‌ട്രിയം കളിക്കാന്‍ താല്‍പര്യമില്ലെന്ന്‌ ഹൈക്കോടതി ലംബൂ പ്രദീപിന്‌ ഉപാദികളോടെ കോടതി ജാമ്യം അനുവദിച്ചു.

Written By Unknown on Thursday, 27 February 2014 | 23:56

കൊച്ചി: ടിപി വധക്കേസ്‌ പ്രതി ലംബു പ്രദീപിന്റെ ശിക്ഷ നടപ്പാക്കരുതെന്ന്‌ ഹൈക്കോടതി. ലംബു പ്രദീപിന്‌ ഹൈക്കോടതി ഉപാദികളോടെ ജാമ്യം അനുവദിച്ചു. കേസിന്‌ പ്രത്യക പരിഗണനനല്‍കണമെന്ന ഡിജിപിയുടെ ആവശ്യം കോടതി തള്ളി. കേസില്‍ രാഷ്‌ട്രിയം കളിക്കാന്‍ താല്‍പര്യമില്ലെന്ന്‌ കോടതി പരാമര്‍ശിച്ചു.

ടിപി വധക്കേസില്‍ ലംബൂ പ്രദീപിനെ വിചാരണ കോടതി മൂന്നുവര്‍ഷത്തേക്ക്‌ ശിക്ഷിച്ചിരുന്നു. ഈ ശിക്ഷ റദ്ദാക്കണെന്നും ജാമ്യം അനുവദിക്കണമെന്നുമാവശ്യപ്പെട്ട്‌ പ്രദീപ്‌ ഹൈക്കോടതിയെ സമീപിക്കുകയായിരുന്നു. സ്‌ഫോടക വസതുക്കള്‍ കൈവശം വച്ചകേസില്‍ ഇയാള്‍ ശിക്ഷിക്കപ്പെട്ടിട്ടുണ്‌ടെന്നും വിദേശത്തേക്ക്‌ കടക്കാന്‍ സാധ്യതയുണ്‌ടെന്നും സര്‍ക്കാര്‍ കോടതിയ ധരിപ്പിച്ചു. എന്നാല്‍ സര്‍ക്കാര്‍ വാദം തള്ളി ഉപാദികളോടെ കോടതി ജാമ്യം അനുവദിക്കുകയായിരുന്നു.
Share this article :

 
Copyright © 2014. Mvartha.com - All Rights Reserved
Proudly powered by axinture
Powered by Blogger.